Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പറന്ന് ഉയരാൻ തയ്യാറെടുത്ത് ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ്-2; സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നുള്ള ഉപഗ്രഹ വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി

പറന്ന് ഉയരാൻ തയ്യാറെടുത്ത് ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ്-2; സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നുള്ള ഉപഗ്രഹ വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി

ചെന്നൈ: ഇന്ത്യയുടെ ഭൗമനിരീക്ഷണ, വിദൂര സംവേദക ഉപഗ്രഹമായ കാർട്ടോസാറ്റ്-2 വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. മിഷൻ റെഡിനസ് റിവ്യു കമ്മിറ്റിയുടെ അനുമതി ലഭിച്ചതോടെ വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി.

പി.എസ്.എൽ.വി- സി 40 റോക്കറ്റ് ഉപയോഗിച്ചാണ് വിദേശ വാണിജ്യ ഉപഗ്രഹങ്ങൾക്കൊപ്പം കാർട്ടോസാറ്റിന്റെ വിക്ഷേപണം. ഓഗസ്റ്റ് 31ന് പി.എസ്.എൽ.വി സി-39 ഉപയോഗിച്ചു വിക്ഷേപിച്ച ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐ.ആർ.എൻ.എസ്.എസ്-1എച്ച് ദൗത്യം പരാജയപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യ പി.എസ്.എൽ.വി ദൗത്യം കൂടിയാണിത്.

യു.എസ്, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ള രണ്ടു മൈക്രോ ഉപഗ്രഹങ്ങളുമാണ് കാർട്ടോസാറ്റിനൊപ്പം ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നത്.

ഭൗമനിരീക്ഷണം ലക്ഷ്യമിട്ടുള്ള കാർട്ടോസാറ്റിന് ഭൂമിയുടെ മികച്ച ചിത്രങ്ങൾ അയച്ചുതരാനാകും. ഭൂപടനിർമ്മാണം, റോഡ് ശൃംഖലകളുടെ നിരീക്ഷണം, തീരദേശ ഭൂമി നിരീക്ഷണം, ജലവിതരണം, ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം (ലിസ്) ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജിസ്) ആപ്ലിക്കേഷനുകൾ തുടങ്ങിയവയ്ക്ക് കാർട്ടോസാറ്റിൽനിന്നുള്ള ചിത്രങ്ങൾ ഉപയോഗപ്പെടുത്തും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP