Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പീഡനങ്ങൾക്ക്കാരണം സ്ത്രീകളുടെ വസ്ത്രധാരണവും ലിപ്സ്റ്റിക്ക് ഉപയോഗവും; നിർഭയയുടെ മരണത്തിന് കാരണം അമ്മയുടെ ശ്രദ്ധകുറവ്; എന്തിനാണ് ഭർത്താവല്ലാത്ത ഒരു പുരുഷന്റെ കൂടെ നിർഭയ ബസിൽ സഞ്ചരിച്ചത്; കൊല്ലപ്പെടാൻ കാരണവും ഇതൊക്കെ തന്നെ: കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപികയുടെ പരാമർശം വിവാദമാകുന്നു

പീഡനങ്ങൾക്ക്കാരണം സ്ത്രീകളുടെ വസ്ത്രധാരണവും ലിപ്സ്റ്റിക്ക് ഉപയോഗവും; നിർഭയയുടെ മരണത്തിന് കാരണം അമ്മയുടെ ശ്രദ്ധകുറവ്; എന്തിനാണ് ഭർത്താവല്ലാത്ത ഒരു പുരുഷന്റെ കൂടെ നിർഭയ ബസിൽ സഞ്ചരിച്ചത്; കൊല്ലപ്പെടാൻ കാരണവും ഇതൊക്കെ തന്നെ: കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപികയുടെ പരാമർശം വിവാദമാകുന്നു

റായ്പൂർ: ഡൽഹിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയ അദ്ധ്യാപികയുടെ പരാമർശം വിവാദമാകുന്നു. നിർഭയയുടെ മരണത്തിന് കാരണം അവരുടെ അമ്മയുടെ ശ്രദ്ധക്കുറവ്. പീഡന കേസുകൾക്ക് കാരണം സ്ത്രീകളുടെ വസ്ത്രധാരണവും ലിപ്സ്റ്റിക്ക് ഉപയോഗവുമാണെന്നുമാണ് റായ്പൂർ കേന്ദ്രീയ വിദ്യാലയത്തിലെ സ്നേഹലത ശങ്കർ എന്ന അദ്ധ്യാപിക കുട്ടികൾക്ക് നൽകിയ ഉപദേശം.

അദ്ധ്യാപികയുടെ പരാമർശത്തിൽ ക്രുദ്ധരായ പെൺകുട്ടികളുടെ മാതാപിതാക്കൾ സ്‌കൂൾ പ്രിൻസിപ്പാളിന് പരാതി നൽകി. എന്നാൽ അദ്ധ്യാപിക പറഞ്ഞത് ഒരു കളിതമാശമാത്രമായിരുന്നു എന്നാണ് അവർ നൽകുന്ന വിശദീകരണം. എന്നാൽ അദ്ധ്യാപിക നടത്തിയ കൗൺസിലിങ് ക്ലാസിലാണ് വിവാദമായ പരാമർശം നടത്തിയത്. അദ്ധ്യാപിക നടത്തിയ കൗൺസിലങ് ക്ലാസ് ചില പെൺകുട്ടികൾ മൊബൈലിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇതടക്കമാണ് പ്രിൻസിപ്പളിന് പരാതി നൽകിയത.

ശരീര പ്രദർശനം നടത്തുന്നത് കാണാൻ കൊള്ളാത്ത കുട്ടികളാണ്. പെൺകുട്ടികൾക്ക് നാണമില്ലാതെയായിരിക്കുന്നുവെന്നും എന്തിനാണ് ഭർത്താവല്ലാത്ത ഒരു പുരുഷന്റെ കൂടെ നിർഭയ ബസിൽ സഞ്ചരിച്ചതെന്നും അദ്ധ്യാപിക ചോദിക്കുന്നു. നിർഭയയുടെ മരണത്തിന് കാരണം അവരുടെ അമ്മയുടെ ശ്രദ്ധകുറവാണെന്ന വിചിത്രവാദം നടത്തുന്ന അദ്ധ്യാപിക ഇങ്ങനെയൊക്കെ ചെയ്യുന്ന സ്ത്രീകൾ ശപിക്കപ്പെട്ടവരാണെന്നും പറയുന്നു.

ഡൽഹിയിൽ ഓടുന്ന ബസിൽ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിർഭയയെ അപമാനിക്കുന്നതിന് തുല്യമായിരുന്നു അദ്ധ്യാപികയുടെ കൗൺസിലിങ് ക്ലാസ്. 24 മണിക്കൂറിനുള്ളിൽ അദ്ധ്യാപികക്കെതിരെ നടപടിയെടുക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP