Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തുറക്കാൻ കേന്ദ്ര ഹരിത ട്രിബ്യൂണലിന്റെ അനുമതി; മൂന്ന് ആഴ്‌ച്ചയ്ക്കുള്ളിൽ പ്ലാന്റ് തുറക്കാനുള്ള പുതുക്കിയ ഉത്തരവ് കമ്പനിക്ക് കൈമാറാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനു നിർദ്ദേശം നൽകി

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തുറക്കാൻ കേന്ദ്ര ഹരിത ട്രിബ്യൂണലിന്റെ അനുമതി; മൂന്ന് ആഴ്‌ച്ചയ്ക്കുള്ളിൽ പ്ലാന്റ് തുറക്കാനുള്ള പുതുക്കിയ ഉത്തരവ് കമ്പനിക്ക് കൈമാറാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനു നിർദ്ദേശം നൽകി

ചെന്നൈ: നാട്ടുകാരുടെ പ്രതിഷേധത്തെ തുർന്ന് അടച്ചുപൂട്ടിയ തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തുറക്കാൻ കേന്ദ്ര ഹരിത ട്രിബ്യൂണലിന്റെ അനുമതി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ പ്ലാന്റ് തുറക്കാനുള്ള പുതുക്കിയ ഉത്തരവ് കമ്പനിക്കു കൈമാറാനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനു കേന്ദ്ര ഹരിത ട്രിബ്യൂണൽ നിർദ്ദേശം നൽകി.

പ്രദേശത്തു താമസിക്കുന്നവരുടെ ക്ഷേമത്തിനായി മൂന്നു വർഷത്തിനുള്ളിൽ ഒരു കോടി രൂപ ചെലവഴിക്കാൻ കമ്പനിയോടും ട്രിബ്യൂണൽ നിർദേശിച്ചു. ബിഹാർ സ്വദേശി അനിൽ അഗർവാളിന്റെ ഉടമസ്ഥതയിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്‌സസ് എന്ന ലോഹ ഖനന കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു സ്റ്റെർലൈറ്റ് കോപ്പർ ഇൻഡസ്ട്രീസ് (ഇന്ത്യ). പ്ലാന്റിനെതിരെ സമരം ചെയ്തവർക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പിൽ 13 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മേയിലാണ് പ്ലാന്റ് അടച്ചുപൂട്ടാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടത്.

ഇതിനെതിരെ 'വേദാന്ത' കമ്പനി നൽകിയ അപ്പീലിലാണ് നടപടി. പാന്റ് അടച്ചുപൂട്ടന്നതിനു മുൻപുള്ള നടപടിക്രമങ്ങളിൽ സർക്കാർ വീഴ്ച വരുത്തിയതായി എൻജിടി നിയോഗിച്ച പാനൽ നിരീക്ഷിച്ചു. എൻജിടിയുടെ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് തമിഴ്‌നാട് പരിസ്ഥിതി മന്ത്രി കെ.സി.കറുപ്പണ്ണൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP