Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുർഗാ ദേവിയെ പ്രീതിപ്പെടുത്തി ആഗ്രഹ സഫലീകരണം നടത്താൻ ഒൻപതുകാരന്റെ തലയറുത്ത് ബലി നൽകി ! ഒഡീഷയിലെ ബോലാംഗിർ ജില്ലയിൽ നിന്നും പുറത്ത് വരുന്നത് നടുക്കുന്ന സംഭവം; കൃത്യം നടന്നതിന് പിന്നാലെ കുട്ടിയുടെ അമ്മാവനും ബന്ധുവും പിടിയിൽ ; ഇവർ നാളുകളായി ദുർമന്ത്രവാദം പരിശീലിക്കുന്നവരാണെന്നും പൊലീസ്

ദുർഗാ ദേവിയെ പ്രീതിപ്പെടുത്തി ആഗ്രഹ സഫലീകരണം നടത്താൻ ഒൻപതുകാരന്റെ തലയറുത്ത് ബലി നൽകി ! ഒഡീഷയിലെ ബോലാംഗിർ ജില്ലയിൽ നിന്നും പുറത്ത് വരുന്നത് നടുക്കുന്ന സംഭവം; കൃത്യം നടന്നതിന് പിന്നാലെ കുട്ടിയുടെ അമ്മാവനും ബന്ധുവും പിടിയിൽ ; ഇവർ നാളുകളായി ദുർമന്ത്രവാദം പരിശീലിക്കുന്നവരാണെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: ദുരാചാരങ്ങളും ദുർമന്ത്രവാദങ്ങളും ഇപ്പോഴും രാജ്യത്ത് നിലനിൽക്കുന്നുവെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ ഒഡീഷയിൽ നിന്നും വരുന്നത്. ദുർഗാ ദേവിയെ പ്രീതിപ്പെടുത്തി ആഗ്രഹ സഫലീകരണം നടത്താൻ ഒൻപതുകാരന്റെ തലയറുത്തെടുത്തത് ഏവരും ഞെട്ടലോടെയാണ് കേട്ടത്. ബോലാംഗിർ ജില്ലയിലെ സുന്ദിതുന്ദ എന്ന ഗ്രാമത്തിലാണ് സംഭവം. ഘാൻഷ്യം റാണ എന്ന ഒൻപതുവയസുകാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം കുട്ടിയുടെ അമ്മാവൻ കുഞ്ഞ റാണയേയും ബന്ധുവായ സംബാബൻ റാണയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബർ പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദുർമന്ത്രവാദം പരിശീലിക്കുന്നവരാണ് കുഞ്ഞ റാണയും സംബാബൻ റാണയും. തങ്ങൾക്ക് കൂടുതൽ ശക്തി ലഭിക്കുന്നതിന് ദുർഗാ ദേവിയെ പ്രീതിപ്പെടുത്തണമെന്ന് കരുതി ബാലനെ ബലികഴിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. അതിനായി ദുർഗാ പൂജാ ദിവസം ഇവർ തെരഞ്ഞെടുക്കുകയും ഘാൻഷ്യയെ തന്ത്രപൂർവ്വം ഇവരുടെ താവളത്തിൽ കൂട്ടികൊണ്ടു വരുകയും ബലികൊടുക്കുകയുമായിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു.

ഇതേതുടർന്ന് നടന്ന അന്വേഷണത്തിൽ സുന്ദിതുന്ദയിൽ നിന്ന് തല അറുത്തുമാറ്റിയ രീതിയിൽ കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. അറുത്ത തല പിന്നീട് നടത്തിയ തെരച്ചിലിൽ പ്രദേശത്ത് അല്പം മാറി കണ്ടെത്തുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP