Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിർഭയ കേസ് പ്രതി മുകേഷ് സിങ് നൽകിയ ദയാഹർജി തള്ളി രാഷ്ട്രപതി; കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ശുപാർശ അംഗീകരിച്ചു രാംനാഥ് കോവിന്ദിന്റെ തീരുമാനം; പ്രതികളെ 22ന് തന്നെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി നിർഭയയുടെ അമ്മയും

നിർഭയ കേസ് പ്രതി മുകേഷ് സിങ് നൽകിയ ദയാഹർജി തള്ളി രാഷ്ട്രപതി; കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ശുപാർശ അംഗീകരിച്ചു രാംനാഥ് കോവിന്ദിന്റെ തീരുമാനം; പ്രതികളെ 22ന് തന്നെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി നിർഭയയുടെ അമ്മയും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതി മുകേഷ് സിങ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി. മുകേഷ് സിങ് നൽകിയ ദയാഹർജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി ഭവനോട് ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ അംഗീകരിച്ചു കൊണ്ടാണ് രാഷ്ട്രപതി ഭവന്റെ നടപടി. മുകേഷ് ശർമ നൽകിയ തിരുത്തൽ ഹർജിയും പുനഃപരിശോധന ഹർജിയും നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

കേസിലെ മറ്റ് പ്രതികൾ ദയാഹർജി നൽകിയിട്ടില്ല. നിർഭയ കേസിലെ പ്രതികളെ 22ന് രാവിലെ ഏഴിന് ഡൽഹി തിഹാർ ജയിലിൽ തൂക്കിലേറ്റണമെന്നാണ് കഴിഞ്ഞ ഏഴിന് പട്യാല കോടതി വിധിച്ചത്. എന്നാൽ രാഷ്ട്രപതിക്ക് ദയാഹർജി നൽകാനാണ് മറ്റ് പ്രതികളുടെ തീരുമാനമെങ്കിൽ വധശിക്ഷ നടപ്പിലാക്കുന്നത് വൈകും. ജയിൽ ചട്ടപ്രകാരം ദയാഹർജി നൽകിയാൽ അത് തള്ളുന്നതു വരെ വധശിക്ഷ നടപ്പാക്കാനാകില്ല. ദയാഹർജി തള്ളിയതിന് ശേഷം പതിനാല് ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ.

അതേസമയം, പ്രതികളുടെ മരണ വാറണ്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിഹാർ ജയിൽ അധികൃതർ ഇന്ന് ഡൽഹി പട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പ്രതികൾ നൽകിയിരിക്കുന്ന ഹർജികളുടെ തൽസ്ഥിതി വിശദീകരിക്കുന്ന റിപ്പോർട്ടായിരിക്കും ജയിലധികൃതർ ഇന്ന് സമർപ്പിക്കുക. 3.30നാണ് പട്യാല ഹൗസ് കോടതി കേസിൽ വീണ്ടും വാദം കേൾക്കുക.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പേരിൽ മുകേഷ് സിങ് മാത്രമാണ് ദയാഹർജി സമർപ്പിച്ചത്. മറ്റുള്ളവരും ദയാഹർജി നൽകാൻ തീരുമാനിക്കുന്ന പക്ഷം ശിക്ഷ നടപ്പാക്കുന്നത് വീണ്ടും നീണ്ടുപോവാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP