Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിർഭയ പ്രതികൾക്ക് മരണ വാറണ്ട് വെെകും; വധശിക്ഷ നടപ്പാണമെന്ന ഹർജി ഡൽഹി ഹെെക്കോടതി മാറ്റി; വധശിക്ഷയ്ക്കെതിരെ ഹർജി നൽകിയത് പ്രതി അക്ഷയ് താക്കൂർ

നിർഭയ പ്രതികൾക്ക് മരണ വാറണ്ട് വെെകും; വധശിക്ഷ നടപ്പാണമെന്ന ഹർജി ഡൽഹി ഹെെക്കോടതി മാറ്റി; വധശിക്ഷയ്ക്കെതിരെ ഹർജി നൽകിയത് പ്രതി അക്ഷയ് താക്കൂർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികൾക്ക് വധശിക്ഷ വെെകും. വധശിക്ഷ നടപ്പാക്കണമെന്ന ഹർജി ഡൽഹി ഹെെക്കോടതിയാണ് മാറ്റിയത്. നിർഭയയുടെ അമ്മ വധശിക്ഷ നടപ്പാക്കാൻ ആവശ്യപ്പെട്ടത്. പുനഃപരിശോധന ഹർജിക്ക് ശേഷമാകും പരി​ഗണിക്കുക. ഇതോടെ കേസ് ഈ മാസം 18 ന് വീണ്ടും പരി​ഗണിക്കുമെന്ന് കോടതി പരഞ്ഞു. വധശിക്ഷയ്ക്കെതിരെ ഹർജി നൽകിയത് പ്രതി അക്ഷയ് ഠാക്കൂർ.

വധശിക്ഷയുമായി ബന്ധപ്പെട്ട് തീഹാർ ജയിലിൽ ഒരുക്കങ്ങൾ പൂർത്തീകരിക്കവേയാണ് അപ്രതീക്ഷിത നീക്കമുണ്ടായിരിക്കുന്നത്. പ്രതികളെ തൂക്കിലേറ്റാനുള്ള ആരാച്ചാരെ വിട്ടു നൽകാൻ തയാറാണെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു കഴിഞ്ഞിരുന്നു. ഇതോടെ പ്രതികളെ തൂക്കിലേറ്റാനുള്ള മരണ വാറണ്ട് പട്യാല ഹൗസ് കോടതി വൈകാതെ പുറപ്പെടുവിപ്പിക്കാൻ തയ്യാറാകുന്നതോടെയാണ് കേസ് വീണ്ടു പരി​ഗണിക്കുന്നത്. വരും ദിവസങ്ങളിൽ എപ്പോഴെങ്കിലും വധശിക്ഷ നടപ്പാക്കിയേക്കും തിഹാർ ജയിലിൽ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നത്. നാല് തൂക്കുകയറുകൾ ഒരുക്കാൻ തിഹാറിൽ നിന്ന് നിർദ്ദേശം നൽകിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. തിഹാർ ജയിലിൽ സ്ഥിരം ആരാച്ചാർ ഇല്ല. ആവശ്യഘട്ടത്തിൽ കരാർ അടിസ്ഥാനത്തിൽ ആളുകളെ നിയോഗിക്കുകയാണ് പതിവ്.

വധ ശിക്ഷ പുനഃപരിശോധിക്കണമെന്ന പ്രതി അക്ഷയ്ഠാക്കൂറിന്റെ ആവശ്യം സുപ്രീം കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് കേസ് ഈ മാസം 18 ന് പരി​ഗണിക്കുന്നത്. അതേ സമയം പ്രതികളെ ഉടൻ തൂക്കിലേറ്റണമെന്ന നിർഭയയുടെ അമ്മ ആശാ ദേവി പറഞ്ഞു.

നിർഭയ കേസിൽ പ്രതികളായ പവൻ ഗുപ്ത, അക്ഷയ് താക്കൂർ, വിനയ് ശർമ്മ, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റാൻ വിധിച്ചിരിക്കുന്നത്. വിനയ് ശർമ്മയുടെ ദയാഹർജി പിൻവലിച്ചതോടെ ഡൽഹിയിലെ മാൺഡൂലി ജയിലിൽ നിന്ന് ഇയാളെ കഴിഞ്ഞ ദിവസം തിഹാർ ജയിലിലേക്ക് കൊണ്ടു വന്നിരുന്നു. മുകേഷ്, പവൻ ഗുപ്ത, വിനയ് ശർമ്മ എന്നിവരുടെ റിവ്യൂഹർജി സുപ്രീം കോടതി 2018 ജൂലായിൽ തള്ളിയിരുന്നു.

വൻ ഗുപ്തയെ ജയിൽ മാറ്റിയതിന് പിന്നാലെയാണ് മീററ്റ് ജയിലിൽ നിന്ന് ആരാച്ചാരുടെ സേവനം ആവശ്യപ്പെട്ട് തീഹാർ ജയിൽ അധികൃതർ ബന്ധപ്പെട്ടിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തീഹാർ ജയിലിൽ കഴിയുന്ന ചില പ്രതികളുടെ നിയമപരമായ എല്ലാ വഴികളും അടഞ്ഞുവെന്നും അതിനാൽ ആരാച്ചാരുടെ സേവനം വിട്ടുനൽകണമെന്നും ചൂണ്ടിക്കാട്ടിയാണ് തീഹാർ ജയിൽ അധികൃതർ മീററ്റ് ജയിലിലേക്ക് കത്തയച്ചത്.

കൃത്യമായ ഇടവേളകളിൽ പ്രതികളുടെ വൈദ്യ പരിശോധന നടത്തുന്നുണ്ട്. കൂടാതെ 24 മണിക്കൂർ സി.സി.ടി.വി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉടൻ ശിക്ഷ നടപ്പിലാക്കിയേക്കുമെന്ന മാധ്യമ വാർത്തകളിൽ പ്രതികൾ അസ്വസ്ഥരാണെന്ന് തീഹാർ ജയിൽ അധികൃതർ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.

നിർഭയ കേസിന്റെ വാർഷിക ദിനമായ ഡിസംബർ 16ന് ശിക്ഷ നടപ്പിലാക്കിയേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നത്. 2012 ഡിസംബർ 16നാണ് രാജ്യത്തെ നടുക്കിയ നിർഭയ കൂട്ട ബലാത്സംഗം നടന്നത്. കേസിലെ ആറ് പ്രതികളെയും കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചു. കൂട്ടത്തിലെ പ്രായപൂർത്തിയാകാത്ത പ്രതി മൂന്ന് വർഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. മറ്റൊരു പ്രതി രാം സിങ് തീഹാർ ജയിലിൽ തൂങ്ങി മരിച്ചു. ശേഷിക്കുന്ന നാല് പ്രതികളാണ് വധശിക്ഷ കാത്ത് കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP