Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൂക്കിലേറ്റുന്നതിന് മുമ്പ് നാല് പ്രതികളുടെ അവസാന ആഗ്രഹം !: നിർഭയ കേസിലെ കുറ്റവാളികൾ കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഇരിക്കുന്നത് ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീട്ടി വയ്ക്കുമെന്നുള്ള കണക്കൂട്ടലിൽ; ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റും

തൂക്കിലേറ്റുന്നതിന് മുമ്പ് നാല് പ്രതികളുടെ അവസാന ആഗ്രഹം !: നിർഭയ കേസിലെ കുറ്റവാളികൾ കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഇരിക്കുന്നത് ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീട്ടി വയ്ക്കുമെന്നുള്ള കണക്കൂട്ടലിൽ; ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:  ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് തങ്ങളുടെ കുടുംബത്തെ അവസാനമായി കണ്ടുമുട്ടുന്നതിനെക്കുറിച്ചോ സ്വത്തിനെകുറിച്ചോ ഉള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ നാല് നിർഭയ കേസ് പ്രതികൾ തീഹാർ ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വധശിക്ഷ കാത്തു കഴിയുന്ന കുറ്റവാളികൾക്ക് കുടുംബാംഗത്തെ അവസാനമായി കണ്ടുമുട്ടണം, എപ്പോൾ വേണമെന്ന് തിരഞ്ഞെടുക്കാൻ നിയമങ്ങൾ അനുവദിക്കുന്നുണ്ട്. കുറ്റവാളികൾ തങ്ങളുടെ സ്വത്ത് ആർക്കെങ്കിലും വിട്ടുകൊടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാനും ആവശ്യപ്പെടിരുന്നു ഇതിനോടാണ് മറുപടി നൽകാതെ ഇരിക്കുന്നതെന്ന് ജയിൽ അധികൃതർ പറഞ്ഞു.

ഫെബ്രുവരി ഒന്നിനാണ് നിർഭയ കേസ് പ്രതികളായ മുകേഷ് സിങ്, വിനയ് ശർമ, അക്ഷയ് സിങ്, പവൻ ഗുപ്ത എന്നിവരെ തൂക്കിലേറ്റുക. ഇവരുടെ മരണ വാറണ്ട് കോടതി പുറപ്പെടുവിച്ച് കഴിഞ്ഞതാണ്. അതേസമയം തങ്ങളുടെ ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീട്ടി വയ്ക്കുമെന്നുള്ള പ്രതീക്ഷയിലാണ് പ്രതികളെന്നും അതുകൊണ്ടാണ് ചോദ്യങ്ങളോട് പ്രതികരിക്കാത്തതെന്നുമാണ് റിപ്പോർട്ട് ചെയ്യുന്നത്. എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ആദ്യം കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് പ്രകാരം ജനുവരി 22 ബുധനാഴ്ചയായിരുന്നു പ്രതികളെ തൂക്കിലേറ്റേണ്ടിയിരുന്നത്. എന്നാൽ പ്രതികളിലൊരാൾ സമർപ്പിച്ച ദയാഹർജിയുടെയും തിരുത്തൽ ഹർജിയുടെയും പശ്ചാത്തലത്തിൽ ശിക്ഷ നടപ്പിലാക്കുന്നത്. ഫെബ്രുവരി 1 ന് രാവിലെ 6 മണിക്ക് മാറ്റിവക്കുകയായിരുന്നു. 2012 ഡിസംബർ 16ന് നടന്ന കൂട്ടബലാത്സംഗത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്.

ഒന്നാം പ്രതി റാം സിങ്ങ്, അയാളുടെ സഹോദരൻ മുകേഷ് സിങ്ങ്, വിനയ് ശർമ്മ, പവൻ ഗുപ്ത, അക്ഷയ് സിങ്ങ് കൂടാതെ പ്രായപൂർത്തിയാകാത്ത പ്രതി ഇങ്ങനെ നീളുന്നു ഈ പ്രതിപട്ടിക. ഇതിൽ ഒന്നാം പ്രതി റാം സിങ്ങ് ജയിലിൽ വച്ച് ആത്മഹത്യ ചെയ്തിരുന്നു. ജുവനൈൽ പ്രതി മൂന്ന് വർഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു. ബാക്കിയുള്ള നാല് പ്രതികളുടെ വധശിക്ഷയാണ് നടപ്പാക്കാനിരിക്കുന്നത്.

2012 ഡിസംബർ 16 നാണ് ഡൽഹിയിലെ ഓടുന്ന ബസിൽ വച്ച് 23 കാരിയായ യുവതി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. നില ഗുരുതരമായതിനെ തുടർന്ന് സിംഗപ്പൂരിേലക്ക് മാറ്റി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കേസിലെ പ്രതികളായ നാലുപേരുടെയും വധശിക്ഷ അടുത്തമാസം ഒന്നിന് പുലർച്ചെ ആറുമണിക്ക് നടപ്പാക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP