Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിർഭയ'യുടെ ദുരന്തത്തിൽ നിന്നും ഒന്നും പഠിക്കുന്നില്ല; ഡൽഹി പെൺകുട്ടിയെ ശുശ്രൂഷിച്ച നഴ്‌സും കൂട്ടമാനഭംഗത്തിന് ഇരയായി

'നിർഭയ'യുടെ ദുരന്തത്തിൽ നിന്നും ഒന്നും പഠിക്കുന്നില്ല; ഡൽഹി പെൺകുട്ടിയെ ശുശ്രൂഷിച്ച നഴ്‌സും കൂട്ടമാനഭംഗത്തിന് ഇരയായി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെ രോഷം മുഴുവനും ഭരണകൂടത്തിന് നേരെ തിരിയുന്ന വിധത്തിലേക്ക് മാറിയ സംഭവമാണ് ഡൽഹിയിൽ പെൺകുട്ടി ബസിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവം. ഡൽഹിയിൽ 2012 ഡിസംബർ 16നായിരുന്നു നാടിനെ നടുക്കുന്ന സംഭവം. ഇന്ത്യയെ നടുക്കിയ ഈ സംഭവത്തിന് ശേഷവും രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടായി. ഇതിനിടെ രാജ്യത്തെ നടുക്കുന്ന മറ്റൊരു വാർത്ത കൂടി.

പഞ്ചാബിലെ മാൻസ ജില്ലയിലെ ബുദ്ദലഡയിൽവച്ചാണ് നഴ്‌സിനെതിരെ അതിക്രമമുണ്ടായത്. സഫ്ദർജംഗ് ആശുപത്രിയിലെ നഴ്‌സാണ് പഞ്ചാബിൽവച്ച് കൂട്ടമാനഭംഗം ചെയ്തതായി പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട രണ്ട് പേരെ അറസ്റ്റു ചെയ്തു. ലഖ്‌വിന്ദർ സിങ്, രാജ്‌വീർ സിങ് എന്നിവാണ് അറസ്റ്റിലായത്. അതേസമയം വൈദ്യ പരിശോധനയ്ക്ക് വിധേയമാകാൻ നഴ്‌സ് വിസമ്മതിച്ചു. നഴ്‌സിനെ മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കും.

സുഹൃത്തിനെ സന്ദർശിക്കാൻ പഞ്ചാബിലെ ബുധ് ലാധ യിലെത്തിയതായിരുന്നു നേഴ്‌സ്. റെയിൽവെ സ്റ്റേഷനിലേക്ക് യുവതിയെ യാത്രയയ്ക്കാൻ സുഹൃത്തിന്റെ പരിചയക്കാർ കൂടെ വന്നിരുന്നു. ഇവരാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തെ തുടർന്നുണ്ടായ മാനസികാഘാതത്തെ തുടർന്ന് യുവതി വൈദ്യപരിശോധനയ്ക്ക് വിസമ്മതിക്കുകയാണെന്ന് മാനസ ഡിഎസ്പി പറഞ്ഞു.

വിവാഹിതയായ ഇവർക്ക് 33 വയസ്സുണ്ട്. യുവതിയുടെ കൈവശമുണ്ടായിരുന്ന 8000 രൂപയും ആഭരണങ്ങളും മൊബൈൽ ഫോണും ബലാത്സംഗം ചെയ്ത സംഘം കവർന്നതായി പരാതിയിൽ പറഞ്ഞു. നിർഭയക്കെതിരായ അക്രമവും തുടർന്ന് പെൺകുട്ടിയുടെ മരണവും രാജ്യവ്യാപകമായ പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു. തുടർന്ന് കേന്ദ്രസർക്കാർ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തടയാൻ നിർഭയ നിയമം പാസാക്കുകയും ഉണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP