Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'തനിക്ക് രാഷ്ട്രീയത്തോട് താൽപര്യമില്ല; കോൺഗ്രസ് പ്രവർത്തകരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ല'; രാഷ്ട്രീയത്തിലേക്ക് കോൺഗ്രസ് ക്ഷണിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി നിർഭയയുടെ അമ്മ; കെജ്രിവാളിനെതിരെ മത്സരിക്കാനുള്ള കോൺഗ്രസ് നീക്കം പാളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിർഭയയുടെ അമ്മ ആശാദേവിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ്. ഡൽഹി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ആശാദേവി മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് കീർത്തി ആസാദ് വ്യക്തമാക്കി. എന്നാൽ തനിക്ക് ഇതിനെക്കുറിച്ച്് അറിയില്ലെന്നും കോൺഗ്രസ് പ്രവർത്തകരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. ന്യൂഡൽഹി മണ്ഡലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ ആശാദേവിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

ആശാദേവിയെ കോൺഗ്രസിലെത്തിക്കുന്നതിലൂടെ ഡൽഹി തെരഞ്ഞടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ലോക്സഭാ തെരഞ്ഞടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞടുപ്പുകളിലെ വിജയവും കോൺഗ്രസിന് ഡൽഹിയിൽ പ്രതീക്ഷ വർധിപ്പിക്കുന്നു.

ശക്തമായ ത്രികോണമത്സരത്തിനാണ് ഇത്തവണ ഡൽഹി വേദിയാവുക. നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പ്രചാരണം തുടങ്ങി. ബിജെപിയും 57 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ താൻ രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് ആശാദേവി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത് സംബന്ധിച്ച് കോൺഗ്രസിലെ ആരോടും താൻ സംസാരിച്ചിട്ടില്ല. എന്റെ മകൾക്ക് നീതിയും കുറ്റവാളികൾക്ക് വധശിക്ഷയുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ആശാദേവി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP