Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ ഉള്ളി അധികം കഴിക്കാറില്ല, വീട്ടിലും അധികം ഉപയോഗിക്കാറില്ല'; ഉള്ളി വിലക്കയറ്റം തുടരവേ നിർമ്മല സീതാരാമന്റെ പ്രതികരണം ഇങ്ങനെ; രമണൻ ട്രോളുകളുമായി വിമർശിച്ച് സോഷ്യൽ മീഡിയയും

'ഞാൻ ഉള്ളി അധികം കഴിക്കാറില്ല, വീട്ടിലും അധികം ഉപയോഗിക്കാറില്ല'; ഉള്ളി വിലക്കയറ്റം തുടരവേ നിർമ്മല സീതാരാമന്റെ പ്രതികരണം ഇങ്ങനെ; രമണൻ ട്രോളുകളുമായി വിമർശിച്ച് സോഷ്യൽ മീഡിയയും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് ഉള്ളിവില റോക്കറ്റുപോലെ കുതിക്കുമ്പോൾ ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ പ്രസ്താവന വിവാദത്തിൽ. ഉള്ളിയുടെ വില തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെന്നും തന്റെ വീട്ടിൽ ഭക്ഷണത്തിൽ ഉള്ളി അധികം ഉൾപ്പെടുത്താറില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഉള്ളിയുടെ വിലക്കയറ്റത്തെക്കുറിച്ച് പാർലമെന്റിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ പരാമർശം. രാജ്യത്ത് ഉള്ളിയുടെ വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച വിവിധ നടപടികൾ വിശദീകരിക്കുകയായിരുന്നു നിർമല സീതാരാമൻ.

'ഞാൻ അധികം ഉള്ളിയോ വെളുത്തുള്ളിയെ കഴിക്കാറില്ല. ഉള്ളിക്ക് ഭക്ഷണത്തിൽ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്'- നിർമല സീതാരാമൻ ലോക്‌സഭയിൽ പറഞ്ഞു. മന്ത്രിയുടെ പരാമർശം സഭാംഗങ്ങളിൽ ചിരി പടർത്തി.എന്നാൽ ഉള്ളി കൂടുതൽ കഴിക്കുന്നത് പ്രകോപനത്തിനിടയാക്കുമെന്ന് സഭയിലെ മറ്റൊരംഗം അഭിപ്രായപ്പെട്ടു. കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പാക്കി, വിദേശത്തു നിന്നും ഉള്ളി ഇറക്കുമതി ചെയ്തു, ഉള്ളി അധികമുള്ള പ്രദേശങ്ങളിൽ നിന്നും ഉള്ളി ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് വിതരണം ചെയ്തു എന്നിങ്ങനെ വില വർധനവ് തടയാൻ നിരവധി മാർഗങ്ങൾ സ്വീകരിച്ചെന്നും ഇടപാടുകളിൽ നിന്ന് ഇടനിലക്കാരെ പൂർണമായും ഒഴിവാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ധനമന്ത്രിയുടെ വിചിത്ര മറുപടി സോഷ്യൽ മീഡിയയിലും ട്രോളായിട്ടുണ്ട്. നിരവധി രാഷ്ട്രീയ നേതാക്കളും മന്ത്രിക്ക് മറുപടിയുമായി ഇന്ന് രംഗത്തെത്തി. നിങ്ങൾ വെണ്ണപ്പഴം കഴിക്കാറുണ്ടോയെന്നായിരുന്നു കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ പരിഹാസം. ട്വിറ്ററിലും നിർമലയുടെ പരാമർശത്തെ നിരവധി പേരാണ് വിമർശിക്കുന്നത്.

ഞാൻ ചപ്പാത്തി കഴിക്കാറില്ല, അതുകൊണ്ട് ഗോതമ്പിന് വില കൂടുന്നത് എനിക്ക് പ്രശ്‌നമില്ലെന്ന പഞ്ചാബി ഹൗസിലെ രമണന്റെ കഥാപാത്രത്തെ വെച്ചുകൊണ്ടുള്ള ട്രോളുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങാവുകയാണ്. #SayItLikeNirmalaTai എന്ന ടാഗിലാണ് പോസ്റ്റ് ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP