Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തിന്റെ അവസ്ഥ അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് മെച്ചപ്പെട്ടത്; ഭവന വാഹന വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കും; ജിഎസ്.ടി നിരക്കുകൾ ലളിതമാക്കാൻ നടപടി; വാഹന മോഖലയെ പുനരുജ്ജീവിപ്പിക്കാൻ പഴയ സർക്കാർ വാഹനങ്ങൾ മാറ്റി പുതിയത് വാങ്ങും; ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവുനൽകാൻ പുത്തൻ പദ്ധതികളുമായി നിർമലാ സീതാരാമൻ

രാജ്യത്തിന്റെ അവസ്ഥ അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് മെച്ചപ്പെട്ടത്; ഭവന വാഹന വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കും; ജിഎസ്.ടി നിരക്കുകൾ ലളിതമാക്കാൻ നടപടി; വാഹന മോഖലയെ പുനരുജ്ജീവിപ്പിക്കാൻ പഴയ സർക്കാർ വാഹനങ്ങൾ മാറ്റി പുതിയത് വാങ്ങും; ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവുനൽകാൻ പുത്തൻ പദ്ധതികളുമായി നിർമലാ സീതാരാമൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവുനൽകാൻ പുതിയ പദ്ധതികളുമായി ധനമന്ത്രി നിർമലാ സീതാരാമൻ. ലോകം ഇപ്പോൾ സാമ്പത്തിക മാന്ദ്യത്തിലാണെന്നും അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം മെച്ചപ്പെടുത്താനുള്ള പരിപാടികളാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. ജിഎസ്ടി നിരക്ക് ഉൾപ്പെടെ ഉള്ളവ ലളിതമാക്കാനും ഭവന വാഹന വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് കൊണ്ട് വന്നിരിക്കുന്നത്. സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകുകയാണ്. ജിഎസ്.ടി നിരക്കുകൾ ലളിതമാക്കുമെന്നും ഇതു സംബന്ധിച്ച് ഞായറാഴ്ച ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി റീഫണ്ട് വൈകിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

നികുതി റിട്ടേൺ കൂടുതൽ സുതാര്യമാക്കും. സംരംഭകർക്ക് ഉദ്യോഗസ്ഥരുടെ ഉപദ്രവം ഉണ്ടാകില്ല. ആദായനികുതി വകുപ്പിന്റെ പ്രവർത്തനം കേന്ദ്രീകൃത രീതിയിലാക്കും. എല്ലാ ഉത്തരവുകളും നോട്ടീസുകളും ഒരു കേന്ദ്രത്തിൽനിന്നായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് പണലഭ്യത വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളാണ് പ്രധാനമായും ധനമന്ത്രി മുന്നോട്ടുവെച്ചിരിക്കുന്നത്. കോർപറേറ്റ് സ്ഥാപനങ്ങൾ സാമൂഹ്യ ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയാൽ അത് ക്രിമിനൽ കുറ്റമാക്കുന്നതിനുള്ള ബജറ്റ് നിർദ്ദേശം പിൻവലിച്ചു. ഇനി അത് സിവിൽ കുറ്റമായി മാത്രമേ കണക്കാക്കുകയുള്ളൂ. സ്റ്റാർട്ട് അപ്പുകൾക്കുള്ള ഏഞ്ചൽ ടാക്സും പിൻവലിച്ചു. ഓഹരി അടക്കം വൻകിട നിക്ഷേപങ്ങൾക്ക് സർചാർജ് ഉണ്ടായിരിക്കില്ല. 70,000 കോടി രൂപ പൊതുമേഖലാ ബാങ്കുകൾക്ക് നൽകും. 20,000 കോടി രൂപ ഭവനനിർമ്മാണ മേഖലയ്ക്കായി ദേശീയ ഹൗസിങ് ബാങ്ക് വഴി നൽകും.

ആദായനികുതി മേഖലയിൽ ഏകീകൃത കമ്പ്യൂട്ടർ സംവിധാനം ഒക്ടോബർ ഒന്നു മുതൽ നടപ്പിലാക്കാൻ പദ്ധതിയുണ്ട്. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് നിലവിൽ നൽകാനുള്ള ജിഎസ്ടി റിട്ടേൺ ഒരു മാസത്തിനകം നൽകും. ഭാവിയിലുള്ള അപേക്ഷകളിൽ 60 ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാക്കും. വാഹനമേഖലയെ പുനരുജ്ജീവിപ്പിക്കാനായി സർക്കാരിന്റെ പഴയ വാഹനങ്ങൾ മാറ്റി പുതിയവാഹനങ്ങൾ വാങ്ങും. ബാങ്ക് വായ്പാ അപേക്ഷയുടെ നില അറിയുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും. വായ്പ അടച്ചുതീർത്താൽ 15 ദിവസത്തിനകം രേഖകൾ ഇനി മുതൽ തിരികെ നൽകും. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനായി അടുത്തയാഴ്ച കൂടുതൽ നടപടികൾ പ്രഖ്യാപിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP