Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയെ പുറത്താക്കാൻ പാക്കിസ്ഥാനുമായി ചേർന്ന് കോൺഗ്രസ് ഗൂഢാലോചന നടത്തുന്നുവെന്ന് നിർമ്മല സീതാരാമൻ; ഇന്ത്യയിൽ നിന്ന് പാക് ഭരണകൂടത്തിന് ആരാണ് വിവരങ്ങൾ നൽകുന്നതെന്ന് ദൈവത്തിനറിയാം; സ്ത്രീകൾക്കെതിരെ സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചും ചിന്തിച്ചും ഉപയോഗിക്കണമെന്നും കേന്ദ്രമന്ത്രി

മോദിയെ പുറത്താക്കാൻ പാക്കിസ്ഥാനുമായി ചേർന്ന് കോൺഗ്രസ് ഗൂഢാലോചന നടത്തുന്നുവെന്ന് നിർമ്മല സീതാരാമൻ; ഇന്ത്യയിൽ നിന്ന് പാക് ഭരണകൂടത്തിന് ആരാണ് വിവരങ്ങൾ നൽകുന്നതെന്ന് ദൈവത്തിനറിയാം; സ്ത്രീകൾക്കെതിരെ സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചും ചിന്തിച്ചും ഉപയോഗിക്കണമെന്നും കേന്ദ്രമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മോദിയെ പുറത്താക്കാൻ കോൺഗ്രസ് പാക്കിസ്ഥാൻ ഭരണകൂടവുമായി ചേർന്ന് ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണവുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയിൽ വീണ്ടും മോദി അധികാരത്തിൽ വരണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയ്ക്കു പിന്നിൽ കോൺഗ്രസ് ഗൂഢാലോചനയുണ്ടോയെന്നു സംശയിക്കുന്നു എന്നായിരുന്നു നിർമല സീതാരാമൻ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

എങ്ങനെയാണ് ഇത്തരം പ്രസ്താവനകൾ വരുന്നതെന്ന് എനിക്കറിയില്ല. മോദിയെ പുറത്താക്കാൻ പാക്കിസ്ഥാനിൽ നിന്നും സഹായം തേടാറുള്ളത് കോൺഗ്രസ് നേതാക്കളാണ്. ഈ പ്രസ്താവനയ്ക്കു പിന്നിലും അവർ തന്നെയാണോയെന്നു സംശയിക്കണമെന്നും നിർമല സീതാരാമൻ പറഞ്ഞു.

ഏപ്രിൽ 16നും 20നും ഇടയിൽ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുമെന്ന പാക് വിദേശമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയുടെ പ്രസ്താവനയോടും കേന്ദ്രമന്ത്രി പ്രതികരിച്ചു. ഈ തീയതിയെല്ലാം അദ്ദേഹത്തിന് എവിടെനിന്നാണാവോ കിട്ടുന്നത്. എന്തായാലും ദൈവം രക്ഷിക്കട്ടെ. ദൈവത്തിനറിയാം ഇന്ത്യയിൽനിന്ന് ആരാണ് അദ്ദേഹത്തിന് വിവരങ്ങൾ നൽകുന്നതെന്നായിരുന്നു നിർമ്മല സീതാരാമന്റെ മറുപടി.

സമാജ് വാദി പാർട്ടി നേതാവ് അസംഖാൻ ജയപ്രദയ്ക്കെതിരെ നടത്തിയ മോശം പരാമർശത്തിന് പിന്നാലെ രാഷ്ട്രീയ നേതാക്കൾക്ക് നിർമ്മല സീതാരാമൻ മുന്നറിയിപ്പും നൽകി. സ്ത്രീകളെ കുറിച്ച് അഭിപ്രായം പറയുന്നതിന് മുന്നോടിയായി എന്താണ് പറയാൻ പോകുന്നതെന്നതിനെ കുറിച്ചുള്ള ധാരണ നേതാക്കൾക്ക് ഉണ്ടാകണമെന്ന് അവർ പറഞ്ഞു.

സ്ത്രീയെ ആക്രമിക്കുകയെന്നത് എളുപ്പമുള്ള കാര്യമാണ്. പക്ഷേ ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കില്ല അത്. വ്യക്തിപരമായ കാര്യങ്ങളും ലിംഗഭേദങ്ങളുമാകും പലപ്പോഴും സ്ത്രീകളെ ആക്രമിക്കുന്നതിന് ഉപയോഗിക്കുന്നത്. പലരും ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെയാണ് സ്ത്രീകൾക്കെതിരെ ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉയർത്തുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു.

സ്ത്രീകൾക്കെതിരെ സംസാരിക്കുമ്പോൾ വാക്കുകളും പ്രയോഗങ്ങളും സൂക്ഷിച്ചും ചിന്തിച്ചും ഉപയോഗിക്കണമെന്നും പൊതു വേദികളിൽ എങ്ങനെയാണ് പ്രസംഗിക്കേണ്ടതെന്ന് നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ. അടുത്ത തലമുറയ്ക്ക് വേണ്ടി ആ പൈതൃകം നമ്മൾ കരുതിവെക്കണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾ തുടങ്ങാനുള്ള നല്ലൊരു അവസരമാകുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയിലെ അടുത്ത സർക്കാർ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ളതാണെങ്കിൽ കശ്മീർ വിഷയത്തിൽ പ്രശ്നപരിഹാരമുണ്ടാകുക വിഷമകരമാകും. ബിജെപിയെപ്പോലെ വലതുപക്ഷ പാർട്ടിയാണ് വിജയിക്കുന്നതെങ്കിൽ പ്രശ്നപരിഹാരം സാധ്യമായേക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.

പ്രസ്താവന വന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ മോദിക്കും ബിജെപിക്കും എതിരെ രംഗത്ത് വന്നിരുന്നു. മോദി വോട്ട് തേടുന്നത് പാക്കിസ്ഥാനുവേണ്ടിയാണെന്നും മോദിയുമായി പാക്കിസ്ഥാൻ സഖ്യം ചെയ്തിരിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP