Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണം; നിസാൻ മോട്ടോർ കമ്പനി ലിമിറ്റഡ് ചെയർമാൻ അറസ്റ്റിൽ; ആരോപണം കമ്പനി പണം വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചെലവഴിച്ചെന്ന്; കാർലോസ് ഘോസ്ൻ അറസ്റ്റിലായത് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ; കമ്പനി പുറത്താക്കുന്നത് റിനോൾട്ടിന്റെ ചെയർമാനും സിഇഒയും കൂടിയായ കാർലോസിനെ

സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണം; നിസാൻ മോട്ടോർ കമ്പനി ലിമിറ്റഡ് ചെയർമാൻ അറസ്റ്റിൽ; ആരോപണം കമ്പനി പണം വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചെലവഴിച്ചെന്ന്; കാർലോസ് ഘോസ്ൻ അറസ്റ്റിലായത് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ; കമ്പനി പുറത്താക്കുന്നത് റിനോൾട്ടിന്റെ ചെയർമാനും സിഇഒയും കൂടിയായ കാർലോസിനെ

മറുനാടൻ ഡെസ്‌ക്‌

ടോക്യോ: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ നിസാൻ മോട്ടോർ കമ്പനി ലിമിറ്റഡ് ചെയർമാൻ കാർലോസ് ഘോസ്ൻ അറസ്റ്റിൽ. കമ്പനി പണം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ചുവെന്നാണ് കാർലോസിനെതിരായ ആരോപണം. നിസാൻ കമ്പനിയെ കടക്കെണിയിൽ നിന്ന് കരകയറ്റിയ ചെയർമാനാണ് കാർലോസ്.

മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കമ്പനിയുടെ പണം വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നും മറ്റ് ഗുരുതരമായ ക്രമക്കേടുകൾ നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ കാർലോസിനേയും ഗ്രെഗ് കെല്ലിയേയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുമെന്ന് കമ്പനി സിഇഒ ഹിരോതോ സൈകാവ അറിയിച്ചു.

അദ്ദേഹത്തിന്റെ അറസ്റ്റ് വാർത്ത ജപ്പാനിലെ ഓട്ടോമൊബൈൽ വ്യവസായ രംഗം ഞെട്ടലോടെയാണ് ശ്രവിച്ചത്. സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കാർലോസ്, റെപ്രസെന്റേറ്റീവ് ഡയറക്ടർ ഗ്രെഗ് കെല്ലി എന്നിവർക്കെതിരെ രഹസ്യാന്വേഷണം നടന്നു വരികയായിരുന്നു.

ഇക്കാര്യം കമ്പനി ഡയറക്ടർ ബോർഡിനോട് ആവശ്യപ്പെടും. ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റിനോൾട്ടിന്റെ ചെയർമാനും സിഇഒയും കൂടിയാണ് കാർലോസ്്. നിസാനിൽ നിന്നുള്ള കാർലോസിന്റെ പുറത്താകൽ ഇരു കമ്പനികളുടെയും സഹകരണത്തെ ബാധിക്കും. കാർലോസ് നേരിട്ട് ഇടപെട്ടാണ് നിസാൻ-റിനോൾട്ട് സഹകരണത്തിന് ധാരണയായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP