Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'അഴിമതിയോടു ഞാൻ സന്ധി ചെയ്താലും സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരുമായി സന്ധി ചെയ്യില്ല; ഞാൻ സമൂഹത്തിനും സമാധാനത്തിനും വേണ്ടിയാണു നിലനിൽക്കുന്നത്'; ബിജെപിക്കെതിരേ ഒളിയമ്പുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

'അഴിമതിയോടു ഞാൻ സന്ധി ചെയ്താലും സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരുമായി സന്ധി ചെയ്യില്ല; ഞാൻ സമൂഹത്തിനും സമാധാനത്തിനും വേണ്ടിയാണു നിലനിൽക്കുന്നത്'; ബിജെപിക്കെതിരേ ഒളിയമ്പുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

പാറ്റ്‌ന: കൂട്ടുകക്ഷിയായ ബിജെപിക്കെതിരേ ഒളിയമ്പുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രണ്ടു കേന്ദ്രമന്ത്രിമാരുടെ വർഗീയ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച നിതീഷ്, താൻ സമാധാനവും സഹിഷ്ണുതയുമാണ് ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കി. ബിഹാറിനു പ്രത്യേക പദവി എന്ന ആവശ്യം അദ്ദേഹം വീണ്ടും ഉന്നയിച്ചു.

ഓർക്കുക, അഴിമതിയോടു ഞാൻ സന്ധി ചെയ്താലും സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരുമായി സന്ധി ചെയ്യില്ല. ഞാൻ സമൂഹത്തിനും സമാധാനത്തിനും വേണ്ടിയാണു നിലനിൽക്കുന്നത്. സ്‌നേഹം, അനുകന്പ, സാമുദായിക മൈത്രി എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലാണ് രാജ്യം മുന്നോട്ടു പോകുന്നതെന്നു ഞാൻ ഓർമിപ്പിക്കട്ടെ- നിതീഷ് പറഞ്ഞു. ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുമിടയിൽ ബിജെപിയെകുറിച്ചുള്ള ധാരണ മാറ്റാൻ പ്രയത്‌നിക്കണമെന്ന കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ പരാമർശത്തെ നിതീഷ് പിന്തുണച്ചു.

ന്യൂനപക്ഷവിരുദ്ധ-വർഗീയ പരാമർശങ്ങൾ നടത്തിയ കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗിനും അശ്വിനി ചൗബേയ്ക്കുമെതിരേ കഴിഞ്ഞ ദിവസം പ്രതിപക്ഷം ബിഹാർ നിയമസഭയിൽ വൻ പ്രതിഷേധമുയർത്തിയിരുന്നു. അരാരിയ ഉപതെരഞ്ഞെടുപ്പിൽ ആർജെഡി സ്ഥാനാർത്ഥി ജയിച്ചാൽ മണ്ഡലം തീവ്രവാദികളുടെ കേന്ദ്രമാകുമെന്നായിരുന്നു ഗിരിരാജ് സിംഗിന്റെ പരാമർശം. ഉപതെരഞ്ഞെടുപ്പിലേറ്റ തോൽവിക്കു പിന്നാലെയാണ് നിതീഷിന്റെ 'വർഗീയവിരുദ്ധ'മനംമാറ്റമെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP