Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ടോൾ പിരിവ് ആഗോളതലത്തിൽ തന്നെ സാധാരണമാണ്; മികച്ച സേവനത്തിനു പ്രതിഫലം ഈടാക്കുന്നതിൽ തെറ്റില്ല; ടോൾ പിരിവ് നിർത്തേണ്ടതാണെന്ന വാദത്തോടു താൻ യോജിക്കുന്നു എന്നാൽ ഒഴിവാക്കുന്ന കാര്യം ഉറപ്പു നൽകാനാകില്ല': നിതിൻ ഗഢ്കരി

'ടോൾ പിരിവ് ആഗോളതലത്തിൽ തന്നെ സാധാരണമാണ്; മികച്ച സേവനത്തിനു പ്രതിഫലം ഈടാക്കുന്നതിൽ തെറ്റില്ല; ടോൾ പിരിവ് നിർത്തേണ്ടതാണെന്ന വാദത്തോടു താൻ യോജിക്കുന്നു എന്നാൽ ഒഴിവാക്കുന്ന കാര്യം ഉറപ്പു നൽകാനാകില്ല': നിതിൻ ഗഢ്കരി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പിരിവ് ഒഴിവാക്കുന്ന കാര്യം ഉറപ്പു നൽകാനാവില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഢ്കരി. ഈ ആവശ്യത്തോടെ തത്വത്തിൽ യോജിപ്പാണെങ്കിലും മികച്ച സേവനം ലഭിക്കാൻ ന്യായമായ വില നൽകേണ്ടി വരുമെന്നും ആവശ്യം നടപ്പാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടോൾ പിരിവ് ആഗോളതലത്തിൽ തന്നെ സാധാരണമാണ്. മികച്ച നിലവാരമുള്ള റോഡുകൾ വാഹന യാത്രികർക്ക് ഇന്ധന, സമയ ലാഭം ഉറപ്പാക്കുകയും യാത്രകളെ കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്യും. ഇതിനാൽ മികച്ച സേവനത്തിനു പ്രതിഫലം ഈടാക്കുന്നതിൽ തെറ്റില്ല.

എന്നാൽ ദേശീയ പാതകളിലെ ടോൾ പിരിവ് നിർത്തേണ്ടതാണെന്ന വാദത്തോടു താൻ യോജിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. എന്നാൽ ഇത് ഒഴിവാക്കുമെന്ന് വാഗ്ദാനം ചെയ്യാനാവില്ലെന്നും ഗഢ്കരി വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP