Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനങ്ങൾ നിയമങ്ങൾ കർശനമായി പാലിക്കുന്നതോടെ പിഴ നൽകേണ്ടി വരില്ലെന്ന് നിതിൻ ഗഡ്കരി; മോട്ടോർ വാഹന നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നശേഷം ഉയർന്ന പിഴ ചുമത്തുന്നത് സർക്കാരിന് പണമുണ്ടാക്കാനല്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി

ജനങ്ങൾ നിയമങ്ങൾ കർശനമായി പാലിക്കുന്നതോടെ പിഴ നൽകേണ്ടി വരില്ലെന്ന് നിതിൻ ഗഡ്കരി; മോട്ടോർ വാഹന നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നശേഷം ഉയർന്ന പിഴ ചുമത്തുന്നത് സർക്കാരിന് പണമുണ്ടാക്കാനല്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. മോട്ടോർ വാഹന നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നശേഷം ഉയർന്ന പിഴ ചുമത്തുന്നത് സർക്കാരിന് പണമുണ്ടാക്കാനല്ല, ജനങ്ങൾ നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. നിയമങ്ങൾ പാലിക്കുന്നതോടെ പിഴ നൽകേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളും നിയമ ഭേദഗതിയെ എതിർക്കുന്നതിനെയും കേന്ദ്രമന്ത്രി വിമർശിച്ചു. എല്ലാ സംസ്ഥാനങ്ങളുമായും വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് നിയമ ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. നിയമ ഭേദഗതി അപകടങ്ങൾ കുറയ്ക്കുകയും നിയമങ്ങളെപ്പറ്റിയുള്ള അവബോധം വർധിപ്പിക്കുകയും ചെയ്യുമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കാര്യത്തിൽ ജനങ്ങൾ തെറ്റിദ്ധരിക്കേണ്ടതില്ല. നിമയങ്ങൾ കർശനമായി പാലിക്കപ്പെടുന്നതോടെ പിഴ ചുമത്തേണ്ട സാഹചര്യവും ഇല്ലാതാകും. ഗതാഗത നിയമങ്ങളെ ജനങ്ങൾ ഗൗരവമായി കാണാനും അവ ലംഘിക്കാതിരിക്കുന്നതിനും ഉയർന്ന പിഴ ചുമത്തുകതന്നെ വേണമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. റോഡപകടങ്ങളിൽ പ്രതിവർഷം ഒന്നരലക്ഷം പേരാണ് മരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP