Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയെ വധിക്കാൻ ആർഎസ്എസും നിതിൻ ഗഡ്കരിയും പദ്ധതിയിടുന്നു; മോദി വധം നടപ്പാക്കിയ ശേഷം അത് ഇസ്‌ലാം വിഭാഗക്കാരുടെയും കമ്യൂണിസ്റ്റുകളുടെയും തലയിൽ കെട്ടിവയ്ക്കാനും ശ്രമം: ഗുരുതര ആരോപണവുമായി ജെഎൻയു നേതാവ്

മോദിയെ വധിക്കാൻ ആർഎസ്എസും നിതിൻ ഗഡ്കരിയും പദ്ധതിയിടുന്നു; മോദി വധം നടപ്പാക്കിയ ശേഷം അത് ഇസ്‌ലാം വിഭാഗക്കാരുടെയും കമ്യൂണിസ്റ്റുകളുടെയും തലയിൽ കെട്ടിവയ്ക്കാനും ശ്രമം: ഗുരുതര ആരോപണവുമായി ജെഎൻയു നേതാവ്

ന്യൂഡൽഹി: രാജീവ് ഗാന്ധി മോഡലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിടുന്നു എന്ന ഗുരുതര ആരോപണവുമായി ജെഎൻയു വിദ്യാർത്ഥി നേതാവ് രംഗത്ത്. ആർഎസ്എസും നിതിൻ ഗഡ്കരിയും ചേർന്നാണ് മോദിയെ കൊല്ലാൻ പദ്ധതിയിടുന്നതെന്നാണ് ജെഎൻയു വിദ്യാർത്ഥി നേതാവ് ഷെഹ്‌ല റാഷീദ് ട്വിറ്ററിലൂടെ ആരോപിച്ചത്. മോദിയെ കൊന്ന ശേഷം അത് ഇസ്ലാം മതവിഭാഗക്കാരുടേയും കമ്യൂണിസ്റ്റുകളുടെയും തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുമായിരുന്നെന്നുമാണ് ഷെഹ് ല ട്വിറ്ററിൽ കുറിച്ചത്.

അതേസമയം ഷെഹ് ലയുടെ ആരോപണത്തെ ചോദ്യം ചെയ്ത് നിതിൻ ഗഡ്കരി രംഗത്ത് എത്തി. തനിക്കെതിരെ ഉയർ്തതിയ ആരോപണങ്ങൾക്ക് നിയമനടപടി സ്വീകിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഷെഹ്‌ലയുടെ പേരുവിവരങ്ങൾ അദ്ദേഹം ട്വീറ്റിൽ പരാമർശിച്ചിട്ടില്ല. രാജീവ് ഗാന്ധി സ്‌റ്റൈൽ എന്ന ഹാഷ് ടാഗോടെയായിരുന്നു ഷെഹ്‌ലയുടെ ട്വീറ്റ്. എന്നാൽ ഗഡ്കരിയുടെ പോസ്റ്റിനു പിന്നാലെ തന്റേത് ഒരു സർകാസ്റ്റിക് ട്വീറ്റ് ആയിരുന്നെന്ന് ഷെഹ്‌ല കുറിച്ചു.

രാജീവ് ഗാന്ധി വധത്തിനു സമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ മാവോയിസ്റ്റുകൾ പദ്ധതിയിട്ടിരുന്നതായി പുണെ പൊലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഭീമ കൊറിഗാവ് കലാപത്തിൽ പുണെ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് മോദിയെ വധിക്കാൻ പദ്ധതിയിട്ടെന്ന വിവരമുണ്ടായിരുന്നത്. കലാപവുമായി ബന്ധപ്പെട്ട് ദലിത് ആക്ടിവിസ്റ്റ് സുധീർ ധവാലെ, അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റാവുത്ത്, ഷോമ സെൻ, മലയാളിയായ റോണ വിൽസൺ എന്നിവരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP