Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനുഷ്യ മൂത്രം നല്ല വളമാണ്.. തന്റെ ബംഗ്ലാവിൽ സസ്യങ്ങൾ തഴച്ചുവളരുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി മന്ത്രി നിതിൻ ഗഡ്കരി; കളിയാക്കലുമായി സോഷ്യൽ മീഡിയ

മനുഷ്യ മൂത്രം നല്ല വളമാണ്.. തന്റെ ബംഗ്ലാവിൽ സസ്യങ്ങൾ തഴച്ചുവളരുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി മന്ത്രി നിതിൻ ഗഡ്കരി; കളിയാക്കലുമായി സോഷ്യൽ മീഡിയ

ന്യൂഡൽഹി: മനുഷ്യമൂത്രം നല്ല വളമാണ്.. ഡൽഹി ല്യൂട്ടൻസ് സോണിലെ തന്റെ ബംഗ്ലാവിൽ സസ്യങ്ങൾ തഴച്ചുവളരുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി രംഗത്തെത്തി. സ്വയം ശേഖരിക്കുന്ന മൂത്രം ഉപയോഗിച്ച് നനയ്ക്കുന്നതു മൂലമാണ് ചെടികൾ നന്നായി വളരുന്നതെന്നാണ് ഗഡ്കരിയുടെ വെളിപ്പെടുത്തൽ.

ഞായറാഴ്ച നാഗ്പൂരിൽ സ്പ്രിംഗിൾ ഇറിഗേഷനെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഗഡ്കരി മനുഷ്യമൂത്രത്തിന്റെ വളക്കൂറിനെ കുറിച്ച് വാചാലനായത്. മൂത്രം വീട്ടിൽ ലഭ്യമാക്കാവുന്ന നല്ലൊരു വളമാണ്. യൂറിയയുടെയും നൈട്രജന്റെയും ശേഖരമാണിതെന്നും ഗഡ്കരി പറഞ്ഞു.

താൻ ദിവസവും ചെറിയ ക്യാനിൽ ശേഖരിക്കുന്ന മൂത്രം 50 ലിറ്ററിന്റെ വലിയ ക്യാനിലേക്ക് മാറ്റും. ഇതുപയോഗിച്ച് നനയ്ക്കുന്ന ചെടികൾക്ക് മറ്റുള്ളവയെക്കാൾ ഒന്നര മടങ്ങ് വളർച്ച കൂടുതലാണെന്നും ഗഡ്കരി പറഞ്ഞു. തോട്ടക്കാരനോട് കുറച്ചു ചെടികൾ മൂത്രം ഉപയോഗിച്ച് നനയ്ക്കാൻ ആവശ്യപ്പെട്ടു. അത്തരത്തിൽ നനച്ചവ തഴച്ചുവളർന്നതാണ് തനിക്കുള്ള അനുഭവം. ഒരു ഓറഞ്ച് മരം മൂത്രം ഉപയോഗിച്ച് നനച്ചാൽ വ്യത്യാസം മനസ്സിലാവും. അത് മറ്റുള്ള മരങ്ങളേക്കാൾ കൂടുതൽ പൂവിടുകയും കായ്ക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

എന്തായാലും മന്ത്രിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ പരിഹാസത്തിനാണ് വഴിമാറിയത്. ഗ്ഡകരിയുടെ നിർദ്ദേശം കേട്ടാൽ അയൽക്കാരിയായ സോണിയാ ഗാന്ധിപോലും അറയ്ക്കുമെന്നാണ് സോഷ്യൽ മീഡിയയിലൂടെ ചിലർ പറഞ്ഞത്. ഗഡ്കരിയുടെ വീട്ടിലെ അത്താഴവിരുന്നിന് വിളമ്പുന്ന സാലഡിലെ കഷ്ണങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായവ ആണോ എന്നറിയാൻ അമേരിക്കൻ അംബാസഡർ വിവരാവകാശ അപേക്ഷ നൽകുമെന്നും പരിഹാസമുയർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP