Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇഷ്ടമുള്ളത് കഴിക്കാനും കുടിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്നു; ബീഹാറിലെ മദ്യനിരോധനം പട്ന ഹൈക്കോടതി തള്ളി; സർക്കാർ നടപടി നിയമവിരുദ്ധമെന്നും കോടതി

ഇഷ്ടമുള്ളത് കഴിക്കാനും കുടിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്നു; ബീഹാറിലെ മദ്യനിരോധനം പട്ന ഹൈക്കോടതി തള്ളി; സർക്കാർ നടപടി നിയമവിരുദ്ധമെന്നും കോടതി

പാറ്റ്ന: ബീഹാറിലെ മദ്യനിരോധനം പാറ്റ്ന ഹൈക്കോടതി റദ്ദാക്കി. നിതീഷ് കുമാർ സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നും കോടതി വിധിച്ചിട്ടുണ്ട്. 2016 ഏപ്രിൽ 1 മുതലാണ് ബീഹാറിൽ മദ്യനിരോധനം നിലവിൽ വന്നിരുന്നത്.

ജനതാദൾ യുണൈറ്റഡിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ബീഹാറിലെ സമ്പൂർണ മദ്യനിരോധനം. തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാർ മദ്യനിരോധനം പ്രഖ്യാപിക്കുകയായിരുന്നു.

മദ്യം വിൽക്കുന്നവരുടെ ബന്ധുക്കൾക്കെതിരെ പോലും നിയമനടപടി സ്വീകരിക്കുന്ന നിയമത്തിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഗ്രാമത്തിൽ ആരെങ്കിലും മദ്യം നിരോധനം ലംഘിച്ചാൽ ഗ്രാമത്തിന് മുഴുവൻ പിഴ ഈടാക്കാമെന്നും നിയമമുണ്ടാക്കിയിരുന്നു. ഇതിനെ തുടർന്ന് നിതീഷ് കുമാറിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.

ആദ്യം ഇന്ത്യൻ നിർമ്മിത മദ്യ ബ്രാൻഡുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സർക്കാർ പിന്നീട് വിദേശമദ്യങ്ങളും നിരോധിക്കുകയായിരുന്നു. മദ്യനിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വ്യാജമദ്യ ദുരന്തങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 17 പേരാണ് മരിച്ചത്.

മദ്യം നിരോധിച്ച സർക്കാർ ഉത്തരവിനെതിരെ ഒരു മുൻ പട്ടാളക്കാരനാണ് രംഗത്ത് വന്നത്. സർക്കാരിന്റെ തീരുമാനം ഇഷ്ടമുള്ളത് കഴിക്കാനും കുടിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ഇയാൾ ഹർജിയിൽ ആരോപിച്ചിരുന്നു.

ഇതോടെ രാജ്യത്ത് സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ നിന്നും ബീഹാർ പുറത്തായി. മിസോറാം, നാഗാലാൻഡ്, ഗുജറാത്ത് എന്നീ മുന്ന് സംസ്ഥാനങ്ങളിലാണ് നിലവിൽ മദ്യനിരോധനം നടപ്പിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP