Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വികസനം കൊണ്ടുവന്നെന്നു മേനി പറയുമ്പോഴും സ്‌കൂളുകളിൽ ശൗച്യാലയങ്ങൾ പോലുമില്ലാതെ ഗുജറാത്ത്; മോദിയുടെ നാട്ടിലെ സ്‌കൂളുകളിൽ ബാത്ത് റൂമുകളില്ലെന്നു വെളിപ്പെടുത്തൽ

വികസനം കൊണ്ടുവന്നെന്നു മേനി പറയുമ്പോഴും സ്‌കൂളുകളിൽ ശൗച്യാലയങ്ങൾ പോലുമില്ലാതെ ഗുജറാത്ത്; മോദിയുടെ നാട്ടിലെ സ്‌കൂളുകളിൽ ബാത്ത് റൂമുകളില്ലെന്നു വെളിപ്പെടുത്തൽ

ഗാന്ധിനഗർ: വികസനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്നും കേരളത്തിൽ ഗുജറാത്ത് മോഡൽ വികസനം കൊണ്ടുവരുമെന്നുമാണ് സംസ്ഥാനത്തു ബിജെപി നേതാക്കളുടെ അവകാശവാദം. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടിൽ സ്‌കൂളുകൾക്ക് ശൗച്യാലയം പോലുമില്ലെന്ന വെളിപ്പെടുത്തൽ പുറത്തുവന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ ശൗചാലയം നിർമ്മിച്ച സംസ്ഥാനമെന്ന് അവകാശം ഉന്നയിക്കുന്ന വേളയിലാണ് ഗുജറാത്തിൽ നരേന്ദ്ര മോദിയുടെ ജന്മനാടായ വഡ്‌നഗറിലും മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ ജന്മനാടായ വിജപൂരിലും സ്‌കൂളുകളിൽ ശൗച്യാലയമില്ലെന്ന വിവരം പുറത്തുവരുന്നത്.

നിയമസഭയിലെ ചോദ്യോത്തര വേളയിൽ എംഎ‍ൽഎ പ്രഹ്‌ളാദ് പട്ടേലിനു നൽകിയ മറുപടിയിൽ സംസ്ഥാന വിദ്യാഭ്യാസമന്ത്രി ഭുപേന്ദ്രസിങ് ചുഡ്‌സാമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെഹ്‌സാനാ ജില്ലയിലെ ഏതോക്കെ സർക്കാർ സ്‌കൂളുകളിലാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശൗചാലയങ്ങളില്ലാത്തതെന്നും, പ്രശ്‌ന പരിഹാരത്തിനായി എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചത് എന്നുമായിരുന്നു എംഎ‍ൽഎ സഭയിൽ ചോദ്യമുന്നയിച്ചത്.

ചോദ്യത്തിനുള്ള മറുപടിയിൽ ജില്ലയിലെ വിജപൂർ, വഡ്‌നഗർ എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശൗചാലയങ്ങളില്ലാത്തതെന്ന് മന്ത്രി മറുപടി നൽകി.
2016-2017 വർഷത്തിലേക്ക് സംസ്ഥാനത്ത് ശൗച്യാലയങ്ങൾ നിർമ്മിക്കുന്നതിനായി 780 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരുന്നത്.

2012ൽ നടന്ന ഔദ്യോഗിക സർവേയിലെ കണക്കനുസരിച്ച് 70,29,199 കുടുംബങ്ങളാണ് ഗുജറാത്തിലുള്ളത്. ഇതിൽ 33,21,047 കുടുംബങ്ങൾക്ക് ശൗചാലയങ്ങളില്ല. 2015 ജൂൺ വരെ പദ്ധതിയുടെ ഭാഗമായി 6,48,981 ശൗചാലയങ്ങൾ സർക്കാർ നിർമ്മിച്ചുകഴിഞ്ഞു. 5,52,419 ശൗചാലയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

2012ലെ സർവേയിൽ സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് ആനന്ദിബെന്നിന്റെയും നരേന്ദ്ര മോദിയുടെയും ജന്മനാടായ മെഹ്‌സാനാ ജില്ലയിൽ 14,291 കുടുംബങ്ങൾക്കാണ് ശൗചാലയങ്ങളില്ലാത്തത്. എന്നാൽ 2,718 കുടുംബങ്ങൾക്ക് മാത്രമാണ് സർക്കാർ ഇതുവരെ ശൗചാലയം നിർമ്മിച്ചുനൽകിയതെന്നും ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP