Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാത്രമല്ല, ഗവർണർക്കും പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളിലെന്ന് ഹരിയാന സർക്കാർ; ഇത് സംബന്ധിച്ച രേഖകൾ ഒരുപക്ഷെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുണ്ടാകാം എന്നും വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മറുപടി

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാത്രമല്ല, ഗവർണർക്കും പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളിലെന്ന് ഹരിയാന സർക്കാർ; ഇത് സംബന്ധിച്ച രേഖകൾ ഒരുപക്ഷെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുണ്ടാകാം എന്നും വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മറുപടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെയും ഗവർണറുടെയും പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ സർക്കാർ കൈവശമില്ലെന്ന് വിവരാവകാശ രേഖ. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഗവർണർ സത്യദേവ് നാരായണൺ ആര്യ, കാബിനറ്റ് മന്ത്രിമാർ തുടങ്ങിയവരുടെ പൗരത്വം തെളിയിക്കാനുള്ള രേഖകൾ സർക്കാർ കൈവശമില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിൽ സർക്കാർ വ്യക്തമാക്കുന്നത്. ടൈംസ് നൗ ന്യൂസ് ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പാനിപ്പത്ത് സ്വദേശിയായ പി.പി. കപൂർ എന്ന സാമൂഹികപ്രവർത്തകനാണ് മുഖ്യമന്ത്രിയുടെയും ഗവർണറുടെയും മറ്റ് ക്യാബിനറ്റ് മന്ത്രിമാരുടെയും പൗരത്വം തെളിയിക്കാനുള്ള രേഖകളുടെ വിശദാംശങ്ങൾ ആരാഞ്ഞ് അപേക്ഷ സമർപ്പിച്ചത്. ജനുവരി ഇരുപതിനായിരുന്നു ഇത്. തങ്ങളുടെ കൈവശമുള്ള രേഖകളിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇല്ലെന്നായിരുന്നു സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറിൽനിന്ന് കപൂറിന് ലഭിച്ച മറുപടി. പൗരത്വ സംബന്ധിയായ രേഖകൾ ഒരുപക്ഷെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുണ്ടായേക്കാമെന്നും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പൂനം റാഠി കൂട്ടിച്ചേർത്തു.

ദേശീയ പൗരത്വ രജിസ്റ്റർ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ഖട്ടർ പ്രഖ്യാപിച്ചിരുന്നു. അസമിലേതിനു സമാനമായി ഹരിയാനയിലും ദേശീയ പൗരത്വ പട്ടിക നടപ്പാക്കുമെന്നായിരുന്നു ഖട്ടറുടെ പ്രസ്താവന. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പേ ആയിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പൗരത്വ സർട്ടിഫിക്കറ്റ് ഇല്ലെന്നും അദ്ദേഹം ജനനത്തിലൂടെ ഇന്ത്യൻ പൗരനാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സുഭങ്കർ സർക്കാർ 2020 ജനുവരി 17ന് വിവരാവകാശ പ്രകാരം നൽകിയ മറുപടിയിലാണ് പിഎംഒയുടെ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി 1955ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 3 അനുസരിച്ച് ജനനത്തിലൂടെ ഇന്ത്യയിലെ ഒരു പൗരനാണെന്നും അതിനാൽ അദ്ദേഹത്തിന് രജിസ്ട്രേഷൻ വഴി പൗരത്വ സർട്ടിഫിക്കറ്റ് ഉണ്ടോയെന്ന ചോദ്യം ഉയരുന്നില്ലെന്നുമാണ് വിവരാവകാശ നിയമം പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി പിഎംഒ അണ്ടർ സെക്രട്ടറി പ്രവീൺ കുമാർ മറുപടി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP