Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാഷണൽ ഹെറാൾഡിന്റെ ഓഫീസ് ഒഴിപ്പിക്കരുതെന്ന് ഡൽഹി ഹൈക്കോടതി; നവംബർ 22 വരെ തൽസ്ഥിതി തുടരണമെന്ന് ഉത്തരവ്; നടപടി കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നൽകിയിരിക്കെ

നാഷണൽ ഹെറാൾഡിന്റെ ഓഫീസ് ഒഴിപ്പിക്കരുതെന്ന് ഡൽഹി ഹൈക്കോടതി; നവംബർ 22 വരെ തൽസ്ഥിതി തുടരണമെന്ന് ഉത്തരവ്; നടപടി കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നൽകിയിരിക്കെ

ന്യൂഡൽഹി: നാഷണൽ ഹെറാൾഡിന്റെ ഓഫീസ് ഒഴിപ്പിക്കരുതെന്ന് ഡൽഹി ഹൈക്കോടതി.നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന നവംബർ 22 വരെ തൽസ്ഥിതി തുടരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.56 വർഷമായി നാഷണൽ ഹെറാൾഡ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ട് ഒക്‌ടോബർ 30ന് പത്രത്തിന്റെ ഉടമസ്ഥർക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകിയിരുന്നു.

കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ നാഷണൽ ഹെറാൾഡ് ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റിഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്രസർക്കാർ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു നാഷണൽ ഹെറാൾഡിന്റെ വാദം. കമ്പനി നൽകിയ ഹർജിയിലാണ് നിലവിൽ കോടതിയുടെ നടപടി വന്നിരിക്കുന്നത്.

2012ൽ നാഷണൽ ഹെറാൾഡിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. അനധികൃതമായി 90 കോടി വായ്പ അനുവദിച്ചെന്നായിരുന്നു ആരോപണം.

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എൽ. കമ്പനിയെ യങ് ഇന്ത്യൻ എന്നൊരു ഉപായക്കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി ആരോപിക്കുന്നത്.1,600 കോടി രൂപ മതിക്കുന്ന ഡൽഹിയിലെ ഹെറാൾഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് ഇവർ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. 2012 നവംബറിലാണ് സുബ്രഹ്മണ്യൻ സ്വാമി പരാതിയുമായി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP