Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തീവ്രവാദത്തെ താൻ പിന്തുണച്ചിട്ടില്ല, കലാപമുണ്ടാക്കാൻ തന്റെ പ്രസംഗങ്ങൾ വളച്ചൊടിക്കുന്നുവെന്ന് സാക്കിർ നയിക്ക്; സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവച്ചു; പ്രസംഗങ്ങൾ യുവാക്കളെ തെറ്റായി സ്വാധീനിക്കുന്നു എന്ന പരാതിയിൽ കേസെടുക്കാൻ പാലക്കാട് കോടതി ഉത്തരവ്; വിവാദ മതപ്രഭാഷകനെ പിന്തുണച്ച മുസ്ലിംലീഗിനെ വിമർശിച്ച് സിപിഐ രംഗത്ത്

തീവ്രവാദത്തെ താൻ പിന്തുണച്ചിട്ടില്ല, കലാപമുണ്ടാക്കാൻ തന്റെ പ്രസംഗങ്ങൾ വളച്ചൊടിക്കുന്നുവെന്ന് സാക്കിർ നയിക്ക്; സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവച്ചു; പ്രസംഗങ്ങൾ യുവാക്കളെ തെറ്റായി സ്വാധീനിക്കുന്നു എന്ന പരാതിയിൽ കേസെടുക്കാൻ പാലക്കാട് കോടതി ഉത്തരവ്; വിവാദ മതപ്രഭാഷകനെ പിന്തുണച്ച മുസ്ലിംലീഗിനെ വിമർശിച്ച് സിപിഐ രംഗത്ത്

റിയാദ്/പാലക്കാട്: തീവ്രവാദത്തിന് പ്രചോദനമായെന്ന ആരോപണം നേരിടുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്ക് വിശദീകരണവുമായി രംഗത്തെത്തി. തന്റെ പ്രസംഗങ്ങൾ തീവ്രവാദത്തിന് പ്രചോദനമായിട്ടില്ലെന്നും താൻ തീവ്രവാദത്തെ അനുകൂലിക്കുന്ന ആളല്ലെന്നും സാക്കിൻ നായിക്ക് വ്യക്തമാക്കി. തനിക്കെതിരായ ആരോപണത്തിൽ ഏത് അന്വേഷണവുമായും സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഇന്ത്യൻ സർക്കാറിന്റെ ഒരു ഏജൻസിയും തന്നോട് ഒരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ല. അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ എന്ത് വിവരവും സന്തോഷത്തോടെ നൽകുെമന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.

ധാക്കയിൽ 20 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർക്ക് സാക്കിർ നായിക്കിന്റെ പ്രഭാഷണം പ്രചോദനമായിട്ടുണ്ടെന്ന ആരോപണങ്ങൾക്കിടെയാണ് നായിക്കിന്റെ പ്രതികരണം. ആരോപണം സംബന്ധിച്ച് തന്നോട് ഒരു അന്വേഷണ ഉദ്യോഗസ്ഥരും വിശദീകരണം തേടിയിട്ടില്ലെന്നും നായിക് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി എല്ലാവിധത്തിലും സഹകരിക്കാൻ തയ്യാറാണെന്നും നായിക് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ധാക്കയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടന്ന മാദ്ധ്യമ വിചാരണ ഞെട്ടിച്ചുവെന്നും സാകിർ നായിക് പ്രതികരിച്ചു. തീവ്രവാദസംഘടനകളെയോ ഭീകരവാദ പ്രവർത്തനത്തെയോ പിന്തുണച്ചിട്ടില്ല. തന്റെ പ്രഭാഷണങ്ങൾ വളച്ചൊടിക്കുകയും കലാപങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ഏതാനും ദിവസത്തിനകം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകുമെന്നും സാകിർ നായിക് പറഞ്ഞു.

അതേസമമയം ഇന്ന് മുംബൈയിൽ തിരിച്ചെത്തി വാർത്താ സമ്മേളനം നടത്തുമെന്ന് സാക്കിർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, നായിക് തിരിച്ചത്തെുമെന്ന റിപ്പോർട്ടുകളെ തുടർന്ന് വീടിനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷനും മുംബൈയുടെ വിവിധ ഭാഗങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകൻ ഡോ സാക്കിർ നായിക്ക് മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കിയതായി റിപ്പോർട്ട്. തൽക്കാലത്തേക്ക് സൗദിയിൽ തന്നെ തങ്ങാൻ തീരുമാനിച്ചതായാണ് വിവരം. സൗദിയിലേക്ക് പോയ നായിക്ക് മുബൈയിലേക്ക് മടങ്ങാനുള്ള തയ്യറെടുപ്പുകൾ പൂർത്തിയാക്കിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം ഇസ്ലാംമത പ്രഭാഷകൻ സാകിർ നായിക്കിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. പാലക്കാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച് പാലക്കാട് സൗത്ത് പൊലീസിന് നിർദ്ദേശം നൽകിയത്. പൊതു പ്രവർത്തകൻ പി ഡി ജോസഫിന്റെ പരാതി പരിഗണിച്ചാണ് നിർദ്ദേശം. പാലക്കാട് നിന്ന് നാടുവിട്ട യുവാക്കളെ സാകിർ നായികിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സ്വാധീനിച്ചുവെന്നാണ് ജോസഫിന്റെ പരാതി. യുവാക്കളെ മതപരിവർത്തനം നടത്തുന്നതിൽ സാക്കീർ നായിക് മുഖ്യ പങ്ക് വഹിച്ചുവെന്നും പരാതിയിലുണ്ട്.

അതേസമയം സാക്കിർ നായിക്കിനെ പിന്തുണച്ച മുസ്ലിംലീഗിനെ വിമർശിച്ച് സിപിഐ രംഗത്തെത്തി. മുസ്ലിംലീഗിന്റെ നിലപാട് ഒരു ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാർട്ടിക്ക് ചേരുന്നതല്ലെന്ന് സിപിഐ നേതാക്കൾ അഭിപ്രായപ്പെട്ടു. സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളിലെ വസ്തുത പരിശോധിക്കാതെയാണ് ലീഗ് ഈ വിഷയത്തിൽ പിന്തുണ പ്രഖ്യാപിച്ചതെന്നും സിപിഎ കുറ്റപ്പെടുത്തി.

അതേസമയം സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ പരിശോധിക്കാൻ ഒമ്പതംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. സക്കീർ നായിക്കിന്റെ പ്രസംഗത്തിന്റെ വീഡിയോ ഫൂട്ടേജുകളും സിഡിയും സോഷ്യൽ മീഡിയ ഇടപെടലുകളും പരിശോധിക്കാനാണ് സംഘങ്ങളെ നിയോഗിച്ചത് . പ്രാഥമികാന്വേഷണത്തിൽ സക്കീർ നായിക്കിന്റെ പ്രസംഗങ്ങളും സംഘടനയുടെ പ്രവർത്തനവും സംശയിക്കത്തക്കതാണെന്നാണ് തെളിഞ്ഞത്. ഇതിനെത്തുടർന്നാണ് കൂടുതൽ അന്വേഷണം.

സക്കീർ നായിക്കിന്റെ വിദേശ സന്ദർശനങ്ങളുടെ സ്‌പോൺസർമാരുടെ വിവരങ്ങളും എൻ ഐ എ അന്വേഷിക്കുന്നുണ്ട് .നായിക്കിന്റെ ചാനലായ പീസ് ടിവി ഡൗൺ ലിങ്ക് ചെയ്യാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നൽകിയിട്ടില്ലെന്നും ഇത് ലംഘിക്കുന്ന കേബിൾ ഓപ്പറേറ്റർമാർക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP