Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്തു ഭക്ഷിക്കണമെന്ന് ആദ്യം തീരുമാനിച്ചു; പിന്നെ എല്ലാവരും ഗീത പഠിക്കണമെന്നും; ഒടുവിൽ എന്ത് ധരിക്കണമെന്നും സർക്കാർ തീരുമാനിക്കുന്നു; ഹരിയാനയിലെ ജീൻസ് നിരോധനം വിവാദത്തിലേക്ക്

എന്തു ഭക്ഷിക്കണമെന്ന് ആദ്യം തീരുമാനിച്ചു; പിന്നെ എല്ലാവരും ഗീത പഠിക്കണമെന്നും; ഒടുവിൽ എന്ത് ധരിക്കണമെന്നും സർക്കാർ തീരുമാനിക്കുന്നു; ഹരിയാനയിലെ ജീൻസ് നിരോധനം വിവാദത്തിലേക്ക്

ചത്തീസ്ഗഡ്: ഹരിയാനയിലെ സ്‌കൂളുകളിലെ ഇനി അദ്ധ്യാപകർക്ക് ജീൻസ് ധരിക്കാൻ കഴിയില്ല. കുട്ടികൾക്ക് മാതൃകയാകേണ്ട അദ്ധ്യാപകർ ജീൻസ് ധരിക്കുന്നതിന് ഹരിയാനയിലെ ബിജെപി സർക്കാർ വിലക്ക് ഏർപ്പെടുത്തി. പാഠ്യപദ്ധതിയിൽ ഭഗവത് ഗീത ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് തീരുമാനം. ബീഫ് നിരോധനം പോലുള്ള വിവാദ നടപടികൾ പോലെ ഇതും ചർച്ചയ്ക്ക് വിധേയമാവുകയാണ്.

പ്രൈമറി സ്‌കൂളുകളിൽ ഉൾപ്പെടെ അദ്ധ്യാപകർ ജീൻസ് ധരിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഈ സാഹചര്യത്തിലാണ് തീരുമാനം. കുട്ടികൾക്ക് മാതൃകയാകേണ്ട വരാണ് അദ്ധ്യാപകർ. അത്ര ശരിയല്ലാത്ത വസ്ത്രമാണ് ജീൻസ്. അത് ധരിക്കുന്നത് ഗ്രാമ മേഖലയിൽ പ്രത്യേകിച്ച് തെറ്റായ ചിന്തകൾ കൊണ്ടു വരും. അതുകൊണ്ടാണ് ജീൻസിന് നിരോധനം.

ഒഡീഷ പോലുള്ള സംസ്ഥാനത്ത് അദ്ധ്യാപകർക്ക് പ്രത്യേക വസ്ത്രം നിഷ്‌കർച്ചിട്ടുണ്ട്. കറുത്ത പാന്റും സ്‌കൈ ബ്ലൂ ഷർട്ടുമാണ് വേഷം. അദ്ധ്യാപികമാർക്ക് പിങ്ക് സാരിയും കറുത്ത ബ്ലൗസും. അതുകൊണ്ട് തന്നെ ജീൻസ് നിരോധനത്തിൽ പുതുമയില്ലെന്ന് ഹരിയാന സർക്കാർ പറയുന്നു. എന്നാൽ അദ്ധ്യാപക സംഘടനകൾ തൃപ്തരില്ല. ഹരിയാനയിലെ 50000ത്തിൽ പകുതി അദ്ധ്യാപകരും 40 വയസ്സിൽ താഴെയുള്ളവരാണ്. അവരുടെ ഇഷ്ട വേഷമാണ് ജീൻസ്.

ബീഫ് നിരോധനവും ഗീതാപഠനവും പോലും ഹരിയാനയിലെ ബിജെപി സർക്കാർ വേഷവും അടിച്ചേൽപ്പിക്കുന്നുവെന്നാണ് ഉയരുന്ന വിവാദം. എന്തുണ്ടായാലും ജീൻസ് അനുവദിക്കില്ലെന്ന് തന്നെയാണ് സർക്കാർ പ്രതികരണവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP