Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഷ്ട്രീയ നേട്ടം മുൻനിർത്തി ജനപ്രിയ പ്രഖ്യാപനം നടത്താനുള്ള വേദി ഇനി വേണ്ടെന്നു നീതി ആയോഗ്; റെയിൽവെ ബജറ്റ് അവതരണം നിർത്താൻ ആലോചന; എല്ലാം പൊതുബജറ്റിന്റെ ഭാഗമാക്കും

രാഷ്ട്രീയ നേട്ടം മുൻനിർത്തി ജനപ്രിയ പ്രഖ്യാപനം നടത്താനുള്ള വേദി ഇനി വേണ്ടെന്നു നീതി ആയോഗ്; റെയിൽവെ ബജറ്റ് അവതരണം നിർത്താൻ ആലോചന; എല്ലാം പൊതുബജറ്റിന്റെ ഭാഗമാക്കും

ന്യൂഡൽഹി: കൈയടി നേടാൻ വേണ്ടി മാത്രം ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്താനുള്ള വേദിയാക്കി റെയിൽവെ ബജറ്റ് ഇനിയുണ്ടാകില്ല. റെയിൽവെ ബജറ്റ് അവതരണം നിർത്തണമെന്നു നീതി ആയോഗ് വിദഗ്ധ സമിതിയുടെ ശുപാർശ.

റെയിൽവേയ്ക്കുള്ള പദ്ധതിവിഹിതം പൊതുബജറ്റിന്റെ ഭാഗമാക്കണമെന്നാണു നീതി ആയോഗ് പ്രധാനമന്ത്രിയുടെ ഓഫീസിന് ശുപാർശ നൽകിയത്. രാഷ്ട്രീയ നേട്ടങ്ങൾ മുൻനിർത്തി ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തുന്നതിനുള്ള വഴി മാത്രമായി റെയിൽവേ ബജറ്റുകൾ മാറിയെന്ന വിലയിരുത്തലിലാണു നീതി ആയോഗ്.

നീതി ആയോഗ് അംഗവും സാമ്പത്തിക വിദഗ്ധനുമായ ബിബേക് ദെബ്രോയ് അധ്യക്ഷനായ സമിതിയാണ് പുതിയ നിർദ്ദേശം കേന്ദ്രത്തിനു മുന്നിൽ വച്ചത്. പുതിയ ട്രെയിനുകൾ, പാതകൾ, പദ്ധതികൾ, ആനുകൂല്യങ്ങൾ എന്നിവ പ്രഖ്യാപിക്കുന്നതിനുള്ള ഇടം മാത്രമായി ബജറ്റുകൾ മാറി. റെയിൽവേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനോ ബജറ്റുകൾക്കായില്ല. റെയിൽവേയെക്കൂടി പൊതുബജറ്റിന്റെ ഭാഗമാക്കാം തുടങ്ങിയ നിർദേശങ്ങളാണു സമർപ്പിച്ചത്.

പ്രഖ്യാപനങ്ങളടക്കം ഉൾപ്പെടുത്തി റെയിൽവേ മന്ത്രാലയത്തിന് വാർഷിക നയരേഖ പുറത്തിറക്കാമെന്നും വിദഗ്ധസമിതി നിർദേശിക്കുന്നു. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. സമിതിയുടെ നിർദേശത്തിനു പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചാൽ കഴിഞ്ഞ ഫെബ്രുവരിയിൽ റെയിൽവേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റ് അവസാന റെയിൽവേ ബജറ്റ് എന്ന നിലയിൽ ചരിത്രത്തിന്റെ ഭാഗമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP