Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിരോധനം മറികടക്കാൻ കൊണ്ടുവന്ന ജെല്ലിക്കെട് നിയമം സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി; കോടതി ഉത്തരവ് ലംഘിക്കാൻ ജനങ്ങളെ അനുവദിച്ചതിൽ തമിഴ്‌നാട് സർക്കാരിനു വിമർശനവും

നിരോധനം മറികടക്കാൻ കൊണ്ടുവന്ന ജെല്ലിക്കെട് നിയമം സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി; കോടതി ഉത്തരവ് ലംഘിക്കാൻ ജനങ്ങളെ അനുവദിച്ചതിൽ തമിഴ്‌നാട് സർക്കാരിനു വിമർശനവും

ന്യൂഡൽഹി: നിരോധനം മറികടന്നു ജല്ലിക്കെട്ട് നടത്താൻ തമിഴ്‌നാട് സർക്കാർ കൊണ്ടുവന്ന നിയമം സ്‌റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. മൃഗസംരക്ഷക പ്രവർത്തകരാണ് നിയമത്തിനെതിരേ കോടതിയെ സമീപിച്ചത്.

അതേസമയം നിയമത്തിന് എതിരായ വാദം കേൾക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. വിഷയത്തിൽ ആറാഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിക്കാൻ കോടതി തമിഴ്‌നാടിന് നിർദ്ദേശം നൽകി.

ഇതോടൊപ്പം ജല്ലിക്കെട്ട് നിരോധനം സംബന്ധിച്ച കോടതി ഉത്തരവ് ലംഘിക്കാൻ ജനങ്ങളെ അനുവദിച്ചതിന്റെ പേരിലും ക്രമസമാധാനം നിലനിർത്താൻ സാധിക്കാത്തതിലും കോടതി തമിഴ്‌നാട് സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ചു. ക്രമസമാധാനം നിലനിർത്തുക എന്നത് പരിഷ്‌കൃത സമൂഹത്തിന്റെ അടിസ്ഥാന ആവശ്യമാണെന്നും ഇത്തരം സംഭവങ്ങൾ അനുവദിച്ചു കൊടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിൽ 2014ൽ സുപ്രീംകോടതി ജല്ലിക്കെട്ട് നിരോധിച്ചതാണ്. എന്നാൽ ഈ മാസമാദ്യം ജല്ലിക്കെട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ വ്യാപക പ്രക്ഷോഭമുണ്ടായി. ഒരു സംസ്ഥാനമൊട്ടാകെ തെരുവിൽ ഇറങ്ങുന്ന കാഴ്ചയാണ് കണ്ടത്. ചെന്നൈ മറീന ബീച്ചിൽ മാത്രം അഞ്ചു ലക്ഷത്തോളം പേരാണ് പ്രക്ഷോഭം നടത്തിയത്. പലപ്പോഴും പ്രക്ഷോഭകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

പ്രക്ഷോഭത്തിന് ശമനമുണ്ടാക്കാനായി ജെല്ലിക്കെട്ടിന് അനുകൂലമായ ഓർഡിനൻസ് ആണ് തമിഴ്‌നാട് സർക്കാർ ആദ്യം ഇറക്കിയത്. എന്നാൽ നിയമം കൊണ്ടുവരാതെ പിൻവാങ്ങില്ലെന്നായിരുന്നു പ്രക്ഷോഭകരുടെ നിലപാട്. ഇതിനെത്തുടർന്ന് തമിഴ്‌നാട് സർക്കാർ ഓർഡിനൻസ് ബില്ലായി നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കി നിയമമാക്കി മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP