Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അര നൂറ്റാണ്ടായി യുദ്ധങ്ങളില്ലാത്തത് ജനങ്ങൾക്ക് സൈനികരോടുള്ള ബഹുമാനം കുറച്ചു; വിവാദ പ്രസ്താവനയുമായി മനോഹർ പരീക്കർ; പ്രതിരോധ മന്ത്രിക്കെതിരെ പ്രതിപക്ഷം, ന്യായീകരിച്ച് ബിജെപിയും

അര നൂറ്റാണ്ടായി യുദ്ധങ്ങളില്ലാത്തത് ജനങ്ങൾക്ക് സൈനികരോടുള്ള ബഹുമാനം കുറച്ചു; വിവാദ പ്രസ്താവനയുമായി മനോഹർ പരീക്കർ; പ്രതിരോധ മന്ത്രിക്കെതിരെ പ്രതിപക്ഷം, ന്യായീകരിച്ച് ബിജെപിയും

ജയ്പൂർ: മ്യാന്മാറിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷന്റെ പിന്നാലെ പാക്കിസ്ഥാനുള്ള പാഠമാണിതെന്ന് പറഞ്ഞ് വിവാദത്തിൽ ചാടിയ കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ വീണ്ടും വിവാദത്തിൽ. ഇന്ത്യൻ സൈന്യത്തിന്റെ പ്രാധാന്യം കുറഞ്ഞുവെന്ന് പറഞ്ഞാണ് പരീക്കർ വിവാദത്തിലായിരിക്കുന്നത്.

കഴിഞ്ഞ 40-50 വർഷങ്ങളായി യുദ്ധങ്ങളില്ലാത്തത് സൈന്യത്തിന്റെ പ്രാധാന്യം കുറച്ചെന്ന് പരീക്കർ പറഞ്ഞു. യുദ്ധങ്ങളില്ലാത്തപ്പോൾ ജനങ്ങൾക്ക് സൈനികരോടുള്ള ബഹുമാനം കുറഞ്ഞു വരുന്നതായും പരീക്കർ പറഞ്ഞു. അതേസമയം, തന്റെ വാക്കുകൾ യുദ്ധത്തിനുള്ള പ്രോത്സാഹനമല്ലെന്നും അദ്ദേഹം പറഞ്ഞു. ജെയ്പൂരിൽ ഒരു സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈന്യത്തിലെ രണ്ടു തലമുറകൾ യുദ്ധങ്ങൾ നേരിടാതെ കടന്നു പോയിട്ടുണ്ട്. സൈന്യത്തിന് അർഹിക്കുന്ന ബഹുമാനം നൽകേണ്ടതായിട്ടുണ്ടെന്നും സൈന്യത്തിന് ആവശ്യമായ സംരക്ഷണം നൽകാതെ ഒരു രാജ്യത്തിനും വളരാനാകില്ലെന്നും പരീക്കർ പറഞ്ഞു. ഭീകരതക്കെതിരായി കടുത്ത പോരാട്ടം ആവശ്യമാണ്. ബാഹ്യ സാഹചര്യങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പരീഖറിന്റെ വിവാദ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. രാജ്യത്തെ ജനങ്ങൾക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് കേന്ദ്രമന്ത്രിമാർ പറയുന്നത്. ഇന്ത്യൻ സൈന്യത്തെക്കുറിച്ച് രാജ്യത്തെ ജനങ്ങൾക്ക് അഭിമാനമാണ് ഉള്ളതെന്ന് കോൺഗ്രസ് നേതാവ് പ്രമോദ് തീവാരി പറഞ്ഞു. പരീഖറുടേത് രാജ്യവിരുദ്ധ പരാമർശമാണെന്ന് ജനതാദൾ യുണൈറ്റഡ് നേതാവ് കെസി ത്യാഗി കുറ്റപ്പെടുത്തി.

ഇതേസമയം പരീഖറുടെ പ്രസ്താവനയെ ന്യായീകരിച്ച് ബിജെപി രംഗത്തെത്തി. സൈന്യത്തെ ബഹുമാനിക്കണമെന്നാണ് പ്രസ്താവനയിലൂടെ പരീക്കർ ഉദ്ദേശിച്ചതെന്ന് ബിജെപി പറഞ്ഞു. ഒരേ റാങ്ക് ഒരേ പെൻഷൻ ആവശ്യവുമായി വിമുക്ത ഭടന്മാർ രാജ്യ വ്യാപകമായി പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് പരീക്കറിന്റെ പ്രതികരണം. അധികാരത്തിൽ എത്തി 100 ദിവസത്തിനുള്ളിൽ പദ്ധതി നടപ്പാക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാൽ പദ്ധതി നടപ്പാക്കാൻ സർക്കാർ ഇതുവരെ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് വിമുക്തഭടന്മാർ സമരത്തിന് ഇറങ്ങിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP