Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അംഗവൈകല്യമുള്ള യാത്രക്കാരിക്ക് എയർ ഇന്ത്യ വീൽ ചെയർ നൽകിയില്ല; പാസഞ്ചർ കോച്ച് വരെ മുട്ടിലിഴഞ്ഞു പോകേണ്ടി വന്നുവെന്നു പരാതി

അംഗവൈകല്യമുള്ള യാത്രക്കാരിക്ക് എയർ ഇന്ത്യ വീൽ ചെയർ നൽകിയില്ല; പാസഞ്ചർ കോച്ച് വരെ മുട്ടിലിഴഞ്ഞു പോകേണ്ടി വന്നുവെന്നു പരാതി

ന്യൂഡൽഹി: അംഗവൈകല്യമുള്ള യാത്രക്കാരിക്ക് വീൽ ചെയർ നൽകിയില്ലെന്ന് എയർ ഇന്ത്യക്കെതിരെ യാത്രക്കാരിയുടെ പരാതി. ഇതെത്തുടർന്നു പാസഞ്ചർ കോച്ച് വരെ മുട്ടിലിഴഞ്ഞു പോകേണ്ടി വന്നുവെന്നാണ് ഡൽഹി സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ അനിത ഘായി പരാതി നൽകിയിരിക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. എയർ ഇന്ത്യയുടെ പ്രാദേശിക സർവീസായ അലയൻസ് എയർ വിമാനത്തിൽ ഡെറാഡൂണിൽ നിന്ന് നാലു സഹപ്രവർത്തകരൊപ്പം ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയതായിരുന്നു അനിത.

രാത്രി 7.30ന് വിമാനം ഡൽഹിയിലെത്തി. അംഗവൈകല്യമുള്ളതിനാൽ അനിത വീൽ ചെയർ ആവശ്യപ്പെട്ടു. എന്നാൽ, 8.15വരെ കാത്തുനിന്നിട്ടും വീൽചെയർ ലഭ്യമായില്ല. പല തവണ ആവശ്യപ്പെട്ട ശേഷമാണ് യാത്രക്കാർക്കുള്ള കോച്ച് എത്തിയത്.

അപ്പോൾ സമയം 8.30 ആയിരുന്നു. എന്നാൽ, കോച്ചിന് സമീപത്തേക്ക് പോവുന്നതിന് വീൽചെയർ കിട്ടിയില്ല. തുടർന്ന് തനിക്ക് മുട്ടിൽ ഇഴഞ്ഞ് യാത്രക്കാരുടെ കോച്ചിനടുത്തേക്ക് പോകേണ്ടി വന്നെന്ന് അനിത ആരോപിച്ചു.

അതേസമയം, ആരോപണങ്ങൾ എയർ ഇന്ത്യ നിഷേധിച്ചു. അനിതയ്ക്കായി വിമാനത്തിന്റെ വാതിലിൽ തന്നെ വീൽചെയർ സജ്ജമാക്കിയിരുന്നെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ പറഞ്ഞു. വിമാനത്താവളത്തിലെ ജീവനക്കാർ യാത്രക്കാർക്ക് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കിയിരുന്നുവെന്നും അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP