Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതി നടപ്പിലാക്കിയ നരേന്ദ്ര മോദിയെ നോബൽ സമ്മാനത്തിന് ശുപാർശ ചെയ്തു; മോദിയെ ശുപാർശ ചെയ്തത് തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിഴിസൈ സൗന്ദർരാജനടക്കം നിരവധി പേർ

ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതി നടപ്പിലാക്കിയ നരേന്ദ്ര മോദിയെ നോബൽ സമ്മാനത്തിന് ശുപാർശ ചെയ്തു; മോദിയെ ശുപാർശ ചെയ്തത് തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിഴിസൈ സൗന്ദർരാജനടക്കം നിരവധി പേർ

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതി നടപ്പിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോബേൽ സമാധാന പുരസ്‌ക്കാരത്തിന് നാമനിർദ്ദേശം ചെയ്തു. തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിഴിസൈ സൗന്ദർരാജനാണ് താൻ മോദിയെ പുരസ്‌ക്കാരത്തിന് നാമനിർദ്ദേശം ചെയ്‌തെന്ന് അറിയിച്ചത്. തന്റെ ഭർത്താവും സ്വകാര്യ സർവകലാശാലയിലെ നെഫ്രോളജി വിഭാഗം തലവനുമായ ഡോ.പി.സൗന്ദർരാജനും ഈ പുരസ്‌ക്കാരത്തിന് വേണ്ടി മോദിയെ നാമനിർദ്ദേശം ചെയ്തുവെന്നും അവർ കൂട്ടിച്ചേർത്തു.

ജനങ്ങളുടെ ക്ഷേമത്തിൽ തത്പരനായ പ്രധാനമന്ത്രി നടപ്പിലാക്കിയ പദ്ധതി കഷ്ടത അനുഭവിക്കുന്ന നിരവധി പാവങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. അതിനാലാണ് അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബൈൽ പുരസ്‌ക്കാരത്തിന് നാമനിർദ്ദേശം ചെയ്യുന്നത്. 2019ലെ നൊബേൽ പുരസ്‌ക്കാരത്തിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി അടുത്ത ജനുവരി 31നാണ് അവസാനിക്കുന്നത്. യൂണിവേഴ്‌സിറ്റി പ്രൊഫസർമാർക്കും പാർലമെന്റ് അംഗങ്ങൾക്കും പുറമെ സാധാരണക്കാർക്കും നാമനിർദ്ദേശങ്ങൾ സമർപ്പിക്കാവുന്നതാണ്. മറ്റുള്ളവരും മോദിയുടെ പേര് പുരസ്&്വംിഷ;ക്കാരത്തിനായി നാമനിർദ്ദേശം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP