Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒപ്പോ'യുടെ പ്രോഡക്ഷൻ മാനേജരായ ചൈനാക്കാരൻ ഇന്ത്യൻ ദേശീയ പതാക കീറി ചവറ്റുകൊട്ടയിലിട്ടു; ഇന്ത്യൻ ജീവനക്കാർ അടക്കം പങ്കെടുത്ത പ്രതിഷേധം നിയന്ത്രിക്കാൻ വേണ്ടിവന്നത് 200 പൊലീസുകാർ; നോയിഡ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

'ഒപ്പോ'യുടെ പ്രോഡക്ഷൻ മാനേജരായ ചൈനാക്കാരൻ ഇന്ത്യൻ ദേശീയ പതാക കീറി ചവറ്റുകൊട്ടയിലിട്ടു; ഇന്ത്യൻ ജീവനക്കാർ അടക്കം പങ്കെടുത്ത പ്രതിഷേധം നിയന്ത്രിക്കാൻ വേണ്ടിവന്നത് 200 പൊലീസുകാർ; നോയിഡ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

നോയിഡ: ചൈനീസ് ജീവനക്കാരൻ ഇന്ത്യൻ ദേശീയ പതാക കീറിയതിനെ തുടർന്ന് ചൈനീസ് മൊബൈൽഫോൺ നിർമ്മാതാക്കളായ ഒപ്പോയുടെ ഓഫീസിനു മുന്നിൽ വൻ പ്രതിഷേധം. നോയിഡയിലെ കമ്പനി ആസ്ഥാനത്തു നടന്ന പ്രതിഷേധം പിരിച്ചുവിടാൻ ഇരുന്നൂറോളം പൊലീസാണ് രംഗത്തെത്തിയത്. ദേശീയ പതാകയെ അപമാനിച്ചതിന് ജീവനക്കാരനെതിരേ കേസ് രജിസ്റ്റർ ചെയ്തു.

നോയിഡ സെക്ടർ 63 ൽ പ്രവർത്തിക്കുന്ന ഒപ്പോയുടെ ഓഫീസിലെ പ്രൊഡക്ഷൻ മാനേജരായ ചൈനാക്കാരനാണ് ദേശീയ പതാക കീറിയത്. ദേശീയ പതാക കീറി ചവറ്റുകൊട്ടയിൽ ഇട്ടുവെന്നാണ് ആരോപണം. പ്രദേശവാസികളും കമ്പനിയിലെ മറ്റുജീവനക്കാരും വിഎച്ച്പി പ്രവർത്തകരുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചൈനീസ് ജീവനക്കാരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നാലു മണിക്കൂറോളം ഓഫീസിന് മുന്നിൽ ഇവർ പ്രതിഷേധിച്ചു.

ചൈനീസ് ജീവനക്കാരനെതിരായ പ്രതിഷേധത്തിൽ ഒപ്പോയുടെ ഇന്ത്യൻ ജീവനക്കാരും പങ്കാളികളായി. ഇതിൽ മൂന്നു ഇന്ത്യൻ ജീവനക്കാർ ഇയാൾക്കെതിരെ പരാതിയും നൽകി. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ഇരുനൂറിലധികം പൊലീസുകാരാണ് എത്തിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ ചൈനീസ് ജീവനക്കാരനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദേശീയപതാകയെ അപമാനിച്ചുവെന്ന് കാണിച്ചാണ് കേസ്. അന്വേഷണം തുടരുകയാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

വിഷയം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഒപ്പോ ഇന്ത്യ പ്രതികരിച്ചു. നിർഭാഗ്യകരമായ സംഭവം ഉണ്ടായതിൽ ക്ഷമചോദിക്കുന്നു. ജീവനക്കാരനെതിരെ കർശനമായ നടപടി സ്വീകരിക്കും. ഒപ്പോ കമ്പനി ഇന്ത്യയെ ഏറെ ബഹുമാനിക്കുന്നതാണ്. 99 ശതമാനം ജീവനക്കാരും ഇന്ത്യക്കാർ ആണെന്നും കമ്പനി അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP