Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉത്തരകൊറിയയുടെ അണുബോംബ് പരീക്ഷണം ഹിരോഷിമയേക്കാൾ 17 മടങ്ങ് പ്രഹരശേഷിയേറിയത്;പരീക്ഷണം നടത്തിയ പർവത ശിഖരത്തിന്റെ മേൽത്തട്ട് വൻതോതിൽ തകർന്നു; നിർണായക വെളിപ്പെടുത്തലുമായി ഐ.എസ്.ആർ.ഒ

ഉത്തരകൊറിയയുടെ അണുബോംബ് പരീക്ഷണം ഹിരോഷിമയേക്കാൾ 17 മടങ്ങ് പ്രഹരശേഷിയേറിയത്;പരീക്ഷണം നടത്തിയ പർവത ശിഖരത്തിന്റെ മേൽത്തട്ട് വൻതോതിൽ തകർന്നു; നിർണായക വെളിപ്പെടുത്തലുമായി ഐ.എസ്.ആർ.ഒ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തിന്റെ നിർണായക വെളിപ്പെടുത്തലുമായി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ. ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണം ഹിരോഷിമയെക്കാൾ 17 മടങ്ങ് പ്രഹരശേഷിയേറിയതായിട്ടാണ് ഇസ്രോ കണ്ടെത്തിയിരിക്കുന്നത്. ഇസ്രോ ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് ഉത്തരകൊറിയയുടെ ആണവ പരീക്ഷണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

2017 ൽ ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണം ഹിരോഷിമയെക്കാൾ 17 മടങ്ങ് അതിപ്രഹരശേഷയേറിയതായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹിരോഷിമയെ തകർത്ത ബോംബിനേക്കാൾ 17 മടങ്ങ് അതിപ്രഹരശേഷി ഏറിയതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ജിയോഫിസിക്കൽ ജേർണൽ ഇന്റർനാഷണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്നംഗ ഗവേഷക സംഘമാണ് പഠനം നടത്തിയിരിക്കുന്നത്. കെഎം ശ്രീജിത്ത്, റിതേഷ് അഗർവാൾ, എഎസ് രാജവാത് എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്. ജപ്പാന്റെ കൃത്രിമോപഗ്രഹമായ അലോസ്-2 ന്റെ വിവരങ്ങൾ ഉപയോഗിച്ചാണ് പഠനം.

രണ്ടാം ലോക മഹായുദ്ധത്തിൽ 1945 ൽ ഹിരോഷിമയിലെ സ്ഫോടനത്തിൽ 15 ടൺ സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചത്. ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണത്തിൽ 245 മുതൽ 271 ടൺ വരെ സ്ഫോടക വസ്തുക്കളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചതെന്നാണ് കണക്കാക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പരീക്ഷണം നടത്തിയ മൗണ്ട് മൺടാപ് എന്ന പർവത ശിഖരത്തിന്റെ മേൽത്തട്ട് വൻതോതിൽ തകർന്നതായാണ് പഠനത്തിൽ ഇന്ത്യൻ ഗവേഷകർ കണ്ടെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP