Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദാദ്രിയുടെ പ്രേതം വീണ്ടും ഉഗ്രരൂപത്തിൽ അഴിഞ്ഞാടുന്നു; മണിപ്പൂരിൽ മദ്രസ തലവനെ പശു മോഷണം ആരോപിച്ച് കൊലപ്പെടുത്തി

ദാദ്രിയുടെ പ്രേതം വീണ്ടും ഉഗ്രരൂപത്തിൽ അഴിഞ്ഞാടുന്നു; മണിപ്പൂരിൽ മദ്രസ തലവനെ പശു മോഷണം ആരോപിച്ച് കൊലപ്പെടുത്തി

ഇംഫാൽ: ഗോമാംസം സൂക്ഷിച്ചു എന്നാരോപിച്ച് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ ഒരൂകൂട്ടം ആളുകൾ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം തീർത്ത ഞെട്ടൽ രാജ്യത്തെ ഇനിയും വിട്ടുമാറിയിട്ടില്ല. ഈ സംഭവത്തിന് ശേഷം രാജ്യവ്യാപകമായി പ്രതിഷേധവും വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. പ്രതിഷേധം ഉയരുമ്പോൾ തന്നെയും ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങൾ രാജ്യത്ത് അരങ്ങേറി. ഇപ്പോഴിതാ വീണ്ടു പശു രാഷ്ട്രീയത്തിന്റെ പേരിൽ ഒരു ജീവിതം കൂടി പൊലിഞ്ഞു. മണിപ്പൂരിലാണ് സംഭവം.

മണിപ്പൂരിൽ പശുവിനെ മോഷ്ടിച്ചു എന്നാരോപിച്ച് മദ്രസാ അദ്ധ്യാപകനെയാണ് കൊലപ്പെടുത്തിയത്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കെയ്‌റാവോ വില്ലേജിലാണ് സംഭവം. മദ്രസാ തലവനായ മുഹമ്മദ് അസ്മദ് അലി(55) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം വീടിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയാണ് കാണപ്പെട്ടത്.

കൊലപാതകത്തിന് പിന്നിൽ ആരാണെന്ന വ്യക്തമായിട്ടില്ലെങ്കിലും പശുവിനെ മോഷ്ടിച്ചു എന്നാരോപിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഗ്രാമീണർ പറയുന്നത്. അതേസമയം മദ്രസാ അദ്ധ്യാപകന്റെ കൊലപാതകം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി.

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം അലിയുടെ അയൽവാസിയായവരിൽ ചിലരാണ് പശു മോഷണം എന്ന ഗൂഢാലോചന ആരോപിച്ച് കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷ സാധ്യത ഉടലെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP