Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം; ഡൽഹിയിൽ യൂത്ത് കോൺഗ്രസ്സ്, എൻ എസ് യു സംഘടനകളുടെ പ്രതിഷേധം; സിപിഎം ആസ്ഥാനത്ത് നടത്തിയ മാർച്ചിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം; ഡൽഹിയിൽ യൂത്ത് കോൺഗ്രസ്സ്, എൻ എസ് യു സംഘടനകളുടെ പ്രതിഷേധം; സിപിഎം ആസ്ഥാനത്ത് നടത്തിയ മാർച്ചിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ ഡൽഹിയിലും വൻ പ്രതിഷേധം. യൂത്ത് കോൺഗ്രസ്സ്, എൻ എസ് യു സംഘടനകളുടെ ദക്ഷിണേന്ത്യൻ ഘടകത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ സിപിഎം ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.

സംസ്ഥാനത്തെ അക്രമരാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന സി പി എം നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് പൊലീസ് തടഞ്ഞു. ഫെബ്രുവരി 17നാണ് പെരിയ കല്ലിയോട്ട് സ്വദേശികളും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായ കൃപേഷും, ശരത് ലാൽ എന്ന ജോഷിയും കൊല്ലപ്പെട്ടത്. കേസിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം എ പീതാമ്പരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

പീതാമ്പരന്റെ പ്രേരണയിലാണ് കൊലപാതകം നടന്നതെന്ന് കാസർകോട് എസ്‌പി എ ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നും പീതാമ്പരനെ നാളെ കോടതിയിൽ ഹാജരാക്കുമെന്നു എസ് പി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP