Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാഴ്ച ജന്തർമന്ദിറിൽ സമരം ചെയ്തിട്ടും മോദി സർക്കാർ തിരിഞ്ഞു നോക്കിയില്ല; 140 വർത്തിനിടയിലെ ഏറ്റവും കടുത്ത വരൾച്ച നേരിടുന്ന തമിഴ്‌നാട്ടിലെ കർഷകർ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ തുണിയിരിഞ്ഞു പ്രതിഷേധിച്ചു; കൂടിക്കാഴ്ചയ്ക്ക് അനുമതി നല്കിയ മോദി കർഷകരെ കാണാതെ നിവേദനം വാങ്ങി പറഞ്ഞയച്ചു

മൂന്നാഴ്ച ജന്തർമന്ദിറിൽ സമരം ചെയ്തിട്ടും മോദി സർക്കാർ തിരിഞ്ഞു നോക്കിയില്ല; 140 വർത്തിനിടയിലെ ഏറ്റവും കടുത്ത വരൾച്ച നേരിടുന്ന തമിഴ്‌നാട്ടിലെ കർഷകർ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ തുണിയിരിഞ്ഞു പ്രതിഷേധിച്ചു; കൂടിക്കാഴ്ചയ്ക്ക് അനുമതി നല്കിയ മോദി കർഷകരെ കാണാതെ നിവേദനം വാങ്ങി പറഞ്ഞയച്ചു

ന്യുഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ കർഷകരുടെ തുണിയിരിഞ്ഞു പ്രതിഷേധം. തമിഴ്‌നാട്ടിൽനിന്നുള്ള കർഷകരാണ് മൂന്നാഴ്ച ജന്തർമന്ദിറിൽ സമരം ചെയ്തിട്ടും സർക്കാർ തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് കടുംകൈയ്ക്കു മുതിർന്നത്. കർഷക വായ്പകൾ എഴുതിത്ത്തള്ളമെന്നും കർഷകർക്കായി പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കർഷകരുടെ പ്രതിഷേധം.

പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കണമെന്നായിരുന്നു കർഷകരുടെ ആവശ്യം. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചുവെങ്കിലും പിന്നീട് അനുമതി നിക്ഷേധിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ ഏഴ് കർഷകരെ എത്തിച്ചുവെങ്കിലും നിവേദനം പ്രധാനമന്ത്രിയുടെ ഓഫീസിൽ നൽകി മടങ്ങാൻ കർഷകർക്ക് അറിയിപ്പു ലഭിക്കുകയായിരുന്നു.

പരാതി ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു മടങ്ങുന്നതിനിടയിൽ പൊലീസ് വാഹനത്തിൽനിന്ന് ചാടിയിറങ്ങി ഒരു കർഷകൻ തുണിയുരിഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് മറ്റ് കർഷകരും മുദ്രവാക്യം മുഴക്കി തുണിയുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.

ഇത്രയും ദിവസം സമരം ചെയ്തിട്ടും ആരും തങ്ങളെ തിരിഞ്ഞു നോക്കിയില്ലെന്നും പ്രധാനമന്ത്രിയെ കാണാതെ മടങ്ങില്ലെന്നും കർഷകർ വാശി പിടിച്ചു. രണ്ട് ആഴ്ചയായി ഞങ്ങൾ ഇവിടെയുണ്ട് രാഷ്ട്രീയക്കാർ ഇവിടെ വന്ന് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചതല്ലാതെ യാതൊന്നും സംഭവിച്ചില്ലെന്നും കർഷകർ കുറ്റപ്പെടുത്തി. ഞങ്ങൾക്കൊന്നും നഷ്ടപ്പെടാനില്ല. പ്രതിഷേധത്തിനായി ഞങ്ങളുടെ രക്തം കൊടുക്കും കർഷകർ പറഞ്ഞു.

കഴിഞ്ഞ 140 വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ദുസഹമായ വരൾച്ചയാണ് ഈ വർഷം തമിഴ്‌നാട് നേരിടുന്നത്. നാനൂറോളം കർഷകർ ആറു മാസത്തിനിടെ തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP