Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിരോധമന്ത്രിയെ തള്ളി അഭ്യന്തരമന്ത്രി; ബാലാക്കോട്ടിൽ എത്ര ഭീകരർ കൊല്ലപ്പെട്ടെന്ന കണക്ക് നാളെ അറിയാമെന്ന് രാജ്‌നാഥ് സിങ്; സംശയം ഉള്ള കോൺഗ്രസ് പാക്കിസ്ഥാനിലേക്ക് പോയി എണ്ണി തിട്ടപ്പെടുത്തണമെന്നും മന്ത്രി; അക്രമിച്ചതിന് ശേഷം വ്യോമസേന മൃതദേഹങ്ങൾ എണ്ണണമായിരുന്നോ എന്നും രാജ്‌നാഥ് സിങ്

പ്രതിരോധമന്ത്രിയെ തള്ളി അഭ്യന്തരമന്ത്രി; ബാലാക്കോട്ടിൽ എത്ര ഭീകരർ കൊല്ലപ്പെട്ടെന്ന കണക്ക് നാളെ അറിയാമെന്ന് രാജ്‌നാഥ് സിങ്; സംശയം ഉള്ള കോൺഗ്രസ് പാക്കിസ്ഥാനിലേക്ക് പോയി എണ്ണി തിട്ടപ്പെടുത്തണമെന്നും മന്ത്രി; അക്രമിച്ചതിന് ശേഷം വ്യോമസേന മൃതദേഹങ്ങൾ എണ്ണണമായിരുന്നോ എന്നും രാജ്‌നാഥ് സിങ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രതിരോധമന്ത്രി നിർമ്മല സിതാരാമനെ തള്ളി കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് ഇന്നോ നാളെയോ ലഭ്യമാകുമെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. എത്ര പേർ കൊല്ലപ്പെട്ടെന്ന കണക്ക് കേന്ദ്രസർക്കാരിന്റെ കൈവശമില്ലെന്നാണ് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞത്.

വ്യോമാക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ സെക്രട്ടറി വിജയ ഗോഖലെ പറഞ്ഞിട്ടില്ല. മിന്നലാക്രമണത്തെ കുറിച്ചുള്ള വിശദീകരണം നൽകുക മാത്രമായിരുന്നു അദ്ദേഹം ചെയ്തതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് അഭ്യന്തര മന്ത്രിയുടെ പരാമർശം.വ്യോമാക്രമണം നടത്തിയ പ്രദേശത്ത് 300ഓളം ഫോണുകൾ ആക്രമണത്തിന് തൊട്ടുമുമ്പ് വരെ ആക്ടീവ് ആയിരുന്നെന്ന് ദേശീയ സാങ്കേതിക ഗവേഷണ വിഭാഗം (എൻടിആർഒ) അറിയിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

എത്ര ഭീകരർ കൊല്ലപ്പെട്ടെന്ന് അറിയാൻ കോൺഗ്രസ് പാക്കിസ്ഥാനിലേക്ക് പോയി എണ്ണി തിട്ടപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 'എത്ര ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് മറ്റ് രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ ചോദിക്കുന്നുണ്ട്. ഇന്നോ നാളെയോ അത് അറിയാം. പാക്കിസ്ഥാന്റെ നേതാക്കൾക്ക് എത്ര പേർ കൊല്ലപ്പെട്ടുവെന്ന് അറിയാം. അക്രമിച്ചതിന് ശേഷം നമ്മുടെ വ്യോമസേന ഓരോന്ന് ഓരോന്നായി മൃതദേഹങ്ങൾ എണ്ണണമായിരുന്നോ,' രാജ്‌നാഥ് സിങ് ചോദിച്ചു.

'ബാലാകോട്ട് ആക്രമണത്തിൽ വിജയ് ഗോഖലേ പ്രസ്താവന നടത്തിയിരുന്നു. സർക്കാരിന്റെ നിലപാടും അതാണ്. തെരഞ്ഞെടുപ്പും വ്യോമ ആക്രണണവും തമ്മിൽ ബന്ധമില്ല. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ ആക്രമണമാണ് ബാലാകോട്ടിലുണ്ടായതെന്നും നിർമല സീതരാമൻ പറഞ്ഞു. ഇതാദ്യമായാണ് കൊല്ലപ്പെട്ടവരുടെ കണക്കിനെ കുറിച്ച് മന്ത്രി ഔദ്യോഗികമായി പ്രതികരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP