Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തെ കടുവകളുടെ എണ്ണം 3890; ആറുവർഷത്തിനിടെ ഇന്ത്യയിൽ വർധിച്ചത് 500; പ്രകൃതി സംരക്ഷണത്തിന് ലഭിക്കുന്ന ഉറക്കമില്ലാത്ത ഫലം

ലോകത്തെ കടുവകളുടെ എണ്ണം 3890; ആറുവർഷത്തിനിടെ ഇന്ത്യയിൽ വർധിച്ചത് 500; പ്രകൃതി സംരക്ഷണത്തിന് ലഭിക്കുന്ന ഉറക്കമില്ലാത്ത ഫലം

ന്യൂഡൽഹി: നൂറുവർഷത്തിനിടെ ആദ്യമായി ലോകത്തെ കടുവകളുടെ എണ്ണത്തിൽ വർധനവന്നതായി കണക്കുകൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്താകമാനമുള്ള കടുവകളുടെ എണ്ണം 3890 ആണ്. 2010-ൽ ഇത് 3200 ആയിരുന്നു. കഴിഞ്ഞ ആറുവർഷത്തിനിടെ 22 ശതമാനം വർധനയാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്.

ആറുവർഷത്തിനിടെ ഇന്ത്യയിൽ മാത്രം 500 കടുവകളുടെ വർധനവുണ്ടായതായാണ് കണക്കാക്കുന്നത്. ലോകത്തേറ്റവും കൂടുതൽ കടുവകളുള്ള രാജ്യം ഇന്ത്യയാണ്. 2226 എണ്ണം. കടുവാ സംരക്ഷണത്തിന് വളരെയേറെ പ്രാധാന്യം കൽപിക്കുന്നതുകൊണ്ട് നേടിയതാണ് ഈ നേട്ടം.

2006-ൽ 1411 കടുവകളാണ് ഇന്ത്യയിലുണ്ടായിരുന്നത്. 2014 വരെയുള്ള കണക്കനുസരിച്ച് 2226 കടുവകൾ ഇന്ത്യയിലുണ്ട്. കർണാടകത്തിലാണ് ഏറ്റവും കൂടുതൽ 406 എണ്ണം. ഉത്തകാഖണ്ഡ് (340), മധ്യപ്രദേശ് (308)തമിഴ്‌നാട് (229), മഹാരാഷ്ട്ര (190), ആസാം (167), കേരള (136), ഉത്തർ പ്രദേശ് (117) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കാടുകളിലുള്ള കടുവകളുടെ ജനസംഖ്യ.

ഇന്ത്യ കഴിഞ്ഞാൽ റഷ്യയിലാണ് ഏറ്റവും കൂടുതൽ കടുവകളുള്ളത്. 433 എണ്ണം. മലേഷ്യയിൽ 250-ഉം നേപ്പാളിൽ 198-ഉം തായ്‌ലൻഡിൽ 189-ഉം കടുവകളുണ്ട്. ബംഗ്ലാദേശ് (106), ഭൂട്ടാൻ (103) എന്നിവയാണ് മറ്റ് പ്രധാന കടുവാ കേന്ദ്രങ്ങൾ. 2010-ൽ 85 കടുവകളുണ്ടായിരു്‌ന മ്യാന്മറിലെ ഏറ്റവും പുതിയ കണക്ക് ലഭ്യമല്ലെന്ന് ഡബ്ല്യു ഡബ്ല്യു എഫ് ഇന്റർനാഷണൽ ഡയറക്ടർ ജനറൽ മാർക്കോ ലംബെർട്ടിനി പറഞ്ഞു.

ഇന്ത്യയിൽ കടുവാ സംരക്ഷണത്തിന് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നടപ്പുസാമ്പത്തിക വർഷത്തിൽ ഇതിനായി 380 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. 2022-ഓടെ കടുവകളുടെ എണ്ണം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP