Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇയാളെ കൊല്ലൂ എന്ന് അലറിക്കൊണ്ട് നഴ്‌സുമാരുടെ വക ഡോക്ടർക്ക് ക്രൂര മർദ്ദനം; ട്രെയിനി നഴ്‌സിനെ പീഡിപ്പിച്ചെന്ന് കാട്ടി ഡോക്ടർക്കെതിരെ നഴ്‌സുമാരുടെ പരാതി; നടപടി വൈകുന്നതിൽ പ്രകോപിതരായ നഴ്‌സുമാർ ഡോക്ടറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്

ഇയാളെ കൊല്ലൂ എന്ന് അലറിക്കൊണ്ട് നഴ്‌സുമാരുടെ വക ഡോക്ടർക്ക് ക്രൂര മർദ്ദനം; ട്രെയിനി നഴ്‌സിനെ പീഡിപ്പിച്ചെന്ന് കാട്ടി ഡോക്ടർക്കെതിരെ നഴ്‌സുമാരുടെ പരാതി; നടപടി വൈകുന്നതിൽ പ്രകോപിതരായ നഴ്‌സുമാർ ഡോക്ടറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

പട്ന(ബിഹാർ): ഡോക്ടർക്ക് നഴ്‌സുമാരുടെ വക ലഭിച്ചത് പൊതിരെ തല്ല്. ബീഹാറിലെ കത്തിഹാർ എന്ന സ്ഥലത്തായിരുന്നു സംഭവം. ആശുപത്രിയിൽ വച്ച് ട്രെയിനി നഴ്‌സിനെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടർക്കെതിരെ നഴ്‌സുമാർ പരാതി നൽകിയിരുന്നു. എന്നാൽ സംഭവത്തിൽ നടപടി ഉണ്ടായില്ല. ഇത് നഴ്‌സുമാരെ പ്രകോപിപ്പിക്കുകയും ഇവർ ഡോക്ടറെ കൂട്ടം ചേർന്ന് മർദ്ദിക്കുകയുമായിരുന്നു.

കത്തിഹാർ ജില്ലാ ആശുപത്രിയിലെ ഡോ.ജാവേദിനെയാണ് നഴ്‌സുമാർ കയ്യേറ്റം ചെയ്തത്. ഇയാളെ കൊല്ലൂ എന്ന് അലറിക്കൊണ്ട് നഴ്‌സുമാർ വട്ടംകൂടി ഡോക്ടറെ ആക്രമിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ ആണ് പുറത്തുവിട്ടത്. ട്രെയിനി നഴ്സിനെ പീഡിപ്പിച്ചെന്ന് കാട്ടി നഴ്സുമാർ ഡോക്ടർക്കെതിരേ ആശുപത്രി അധികൃതർക്ക് പരാതി നൽകിയിരുന്നതായാണ് റിപ്പോർട്ട്.

തുടർന്ന് ഡോക്ടറെ തങ്ങൾക്ക് വിട്ടുനൽകാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് നഴ്സുമാർ സംഘം ചേർന്ന് ഡോക്ടറുടെ ക്യാബിനിലെത്തി ആക്രമണം നടത്തിയത്. സംഭവത്തിൽ ആശുപത്രിയിലെ ചില മുതിർന്ന ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP