Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരക്ഷാ ഉപകരണങ്ങളില്ല; കോവിഡ് ബാധിതർക്കും ലക്ഷണങ്ങളോടെ എത്തുന്നവർക്കും ക്വാറന്റൈൻ സൗകര്യമോ ഏർപ്പെടുത്തുന്നില്ല; ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ നഴ്‌സുമാർ സമരത്തിൽ

സുരക്ഷാ ഉപകരണങ്ങളില്ല; കോവിഡ് ബാധിതർക്കും ലക്ഷണങ്ങളോടെ എത്തുന്നവർക്കും ക്വാറന്റൈൻ സൗകര്യമോ ഏർപ്പെടുത്തുന്നില്ല; ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ നഴ്‌സുമാർ സമരത്തിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മതിയായ സുരക്ഷാ ഉപകരണങ്ങളോ ക്വാറന്റൈൻ സൗകര്യമോ ലഭ്യമാക്കാത്തതിനെ തുടർന്ന് ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ നഴ്‌സുമാർ സമരത്തിൽ. ആശുപത്രിയിലെ ഒരു റസിഡന്റ് ഡോക്ടറെയും ഒരു നഴ്‌സിങ് ഓഫിസറെയും കോവിഡ് ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് വ്യാഴാഴ്ച നഴ്‌സുമാർ സമരം തുടങ്ങിയത്.

ഡൽഹി സർക്കാറിന് കീഴിലെ ഏറ്റവും വലിയ ആശുപത്രിയാണ് എൽ.എൻ.ജെ.പി. കോവിഡ് 19 ചികിത്സക്കായി ഡൽഹി സർക്കാർ പ്രത്യേകം തിരഞ്ഞെടുത്ത ആശുപത്രി കൂടിയാണിത്. എന്നിട്ടും തങ്ങൾക്ക് മതിയായ സുരക്ഷാ ഉപകരണങ്ങളോ കോവിഡ് ബാധിതർക്കും ലക്ഷണങ്ങളോടെ എത്തുന്നവർക്കും ക്വാറന്റൈൻ സൗകര്യമോ ഏർപ്പെടുത്തുന്നില്ലെന്ന് നഴ്‌സുമാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP