Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എൻടിആറിന്റെ മകൻ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദ്ദേഹത്തോടൊപ്പം സെൽഫി; നൽഗോണ്ടയിലെ ആശുപത്രിയിൽ നിന്നും പുറത്താക്കിയത് പുരുഷ നഴ്‌സടക്കം നാലു പേരെ; മൃതദ്ദേഹത്തോടൊപ്പം ചിരിച്ച് നിൽക്കുന്ന നഴ്‌സുമാരുടെ ചിത്രം പ്രചരിച്ചത് വാട്‌സാപ്പ് വഴി

എൻടിആറിന്റെ മകൻ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദ്ദേഹത്തോടൊപ്പം സെൽഫി;  നൽഗോണ്ടയിലെ ആശുപത്രിയിൽ നിന്നും പുറത്താക്കിയത് പുരുഷ നഴ്‌സടക്കം നാലു പേരെ; മൃതദ്ദേഹത്തോടൊപ്പം ചിരിച്ച് നിൽക്കുന്ന നഴ്‌സുമാരുടെ ചിത്രം പ്രചരിച്ചത് വാട്‌സാപ്പ് വഴി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ആന്ധ്രാ മുഖ്യമന്ത്രി എൻ.ടി രാമറാവുവിന്റെ മകന്റെ മൃതദ്ദേഹത്തോടൊപ്പം സെൽഫിയെടുത്തതിന് നഴ്‌സുമാർക്കെതിരെ നടപടി. എൻടിആറിന്റെ മകൻ നന്ദമൂരി ഹരികൃഷ്ണ ഏതാനും ദിവസങ്ങൾ മുൻപ് അപകടത്തിൽ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൃതദ്ദേഹത്തിനൊപ്പം നിന്നാണ് പുരുഷ നഴ്‌സ് അടക്കം നാലു പേർ സെൽഫിയെടുത്തത്. ഇവരെ ആശുപത്രി അധികൃതർ പുറത്താക്കി. നൽഗോണ്ടയിലെ കമിനേനി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പുരുഷ നഴ്‌സടക്കമുള്ളവരാണ് മൃതദേഹത്തിനൊപ്പം സെൽഫി എടുത്തത്. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നു ചൂണ്ടിക്കാട്ടിയാണു ഇവരെ ജോലിയിൽനിന്നു നീക്കിയത്.

നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം ചിരിച്ചുകൊണ്ടുനിൽക്കുന്ന ചിത്രം വാട്‌സാപ്പിലൂടെ പുറത്തുവരികയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ഒരുക്കുന്നതിനിടെയാണ് ഇവർ സെൽഫി എടുത്തത്. തികച്ചും നിർഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും ജീവനക്കാർക്കുവേണ്ടി മാപ്പു ചോദിക്കുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ഇവരെ സർവീസിൽനിന്നു നീക്കിയതായും അറിയിച്ചു.കഴിഞ്ഞ ബുധനാഴ്ചയാണ് നൽഗോണ്ട ജില്ലയിൽവച്ച് നന്ദമൂരി ഹരികൃഷ്ണ അപകടത്തിൽ മരിച്ചത്. നെല്ലൂരിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോകുംവഴി വാഹനം ഓടിച്ചിരുന്ന ഹരികൃഷ്ണ വെള്ളം കുടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിനു മുകളിലൂടെ പാഞ്ഞ് എതിർദിശയിൽ വന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP