Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി; പനീർശെൽവത്തിന്റെ സഹോദരൻ ഒ. രാജയെ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കി

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി; പനീർശെൽവത്തിന്റെ സഹോദരൻ ഒ. രാജയെ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കി

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ സഹോദരൻ ഒ.രാജയെ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കി. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഒ. പനീർശെൽവവും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഒ. രാജയെ പുറത്താക്കിയതായി വ്യക്തമാക്കിയിട്ടുള്ളത്.

തേനി ജില്ലയിലെ പെരിയകുളം പഞ്ചായത്തിലെ മുൻ പ്രസിഡന്റാണ് രാജ. പാർട്ടി അച്ചടക്കം ലംഘിച്ചെന്നും പാർട്ടിക്ക് ദുഷ്പേര് ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പുറത്താക്കലെന്ന് പ്രസ്താവനയിൽ പറയുന്നു. രാജയുമായി യാതൊരു ബന്ധവും പാടില്ലെന്ന് പാർട്ടിപ്രവർത്തകർക്ക് നേതാക്കൾ നിർദേശവും നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP