Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭാര്യയുടെ പ്രസവം സർക്കാർ ആശുപത്രിയിലാക്കി ഒരു കളക്ടർ; ഒഡിഷയിലെ മാൽക്കഗിരി ജില്ലാ കലക്ടർ മനീഷ് അഗർവാളിന് കയ്യടിച്ച് സോഷ്യൽ മീഡിയ; മനീഷിനും ഭാര്യ സോനത്തിനും ആൺകുഞ്ഞ് പിറന്ന വിവരം ട്വിറ്റ് ചെയ്ത് സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പ്; ആശംസയും അഭിനന്ദനവുമായി ഉദ്യോഗസ്ഥരും  

ഭാര്യയുടെ പ്രസവം സർക്കാർ ആശുപത്രിയിലാക്കി ഒരു കളക്ടർ; ഒഡിഷയിലെ മാൽക്കഗിരി ജില്ലാ കലക്ടർ മനീഷ് അഗർവാളിന് കയ്യടിച്ച് സോഷ്യൽ മീഡിയ; മനീഷിനും ഭാര്യ സോനത്തിനും ആൺകുഞ്ഞ് പിറന്ന വിവരം ട്വിറ്റ് ചെയ്ത് സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പ്; ആശംസയും അഭിനന്ദനവുമായി ഉദ്യോഗസ്ഥരും   

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: സർക്കാർ ഉദ്യോഗസ്ഥർ പോലും ചികിത്സ തേടി സ്വകാര്യ ആശുപത്രികളെ സമീപിക്കുന്ന കാലത്താണ് ഏറ്റവും കെയർ വേണ്ട ഭാര്യയുടെ പ്രസവം സർക്കാർ ആശുപത്രിയിലാക്കി ഒരു കളക്ടർ വ്യത്യസ്തനാകുന്നത്. ഒഡിഷയിലെ മാൽക്കഗിരി ജില്ലാ കലക്ടർ മനീഷ് അഗർവാളിന്റെ മാതൃകപരമായ തീരുമാനത്തിന് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. ജില്ലാ ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിൽ ജൂലൈ 12നാണ് മനീഷിനും ഭാര്യ സോനത്തിനും ആൺകുഞ്ഞ് പിറന്നത്.

മനിഷും ഭാര്യയും കുഞ്ഞും ആശുപത്രിയിലുള്ള ചിത്രം സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കളക്ടറിന്റെ വാർത്ത പുറം ലോകം അറിയുന്നത്. സർക്കാർ സംവിധാനങ്ങളോട് ചിലർക്കെങ്കിലുമുള്ള സമീപനം ഒഴിവാക്കാൻ തന്റെ പ്രവൃത്തിയിലൂടെ കഴിയുമെന്ന് കരുതുന്നതായി മനീഷ് അഗർവാൾ പറഞ്ഞു. വാർത്ത പുറത്തുവന്നതോടെ വലിയ അഭിനന്ദനങ്ങളാണ് കലക്ടറെ തേടിയെത്തുന്നത്. ഉദ്യോഗസ്ഥ തലത്തിൽ നിന്നും രാഷ്ട്രീയ തലത്തിൽ നിന്നും മനീഷിനെ അഭിനന്ദിച്ച് ആൾക്കാർ എത്തുന്നുണ്ട്.

മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്തു സ്ഥിതിചെയ്യുന്ന ഈ ആശുപത്രിയിൽ 2016ൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് 103 കുട്ടികൾ മരിച്ചിരുന്നു. രാജ്യത്തെ നടുക്കിയ സംഭവത്തിനുശേഷം ഈ ആശുപത്രിയിൽ വലിയ തോതിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു. ഈ പുരോഗതിയിൽ ജനങ്ങൾക്ക് കൂടുതൽ വിശ്വാസമുണ്ടാക്കാൻ കലക്ടറുടെ പ്രവൃത്തി സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

നിലവിൽ സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ളവർ മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ ഭുവനേശ്വറിലോ വിശാഖപട്ടണത്തോ ആണ് പോവുന്നത്. എന്നാൽ ഇപ്പോൾ സ്വകാര്യ ആശുപത്രികൾക്ക് തുല്യമായ മികച്ച സൗകര്യങ്ങളാണ് മാൽക്കഗിരി ഡിഎച്ച്എച്ച് ആശുപത്രിയിലും ഉള്ളത്. വരുംവർഷങ്ങളിൽ ആശുപത്രിയുടെ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുമെന്നും സർക്കാർ ആശുപത്രിയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാൻ ശ്രമിക്കുമെന്നും മനിഷ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP