Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊൽക്കത്തയിൽ മോഡലായ യുവതി ബാംഗ്ലൂരിൽ എത്തിയത് പരിപാടിയിൽ പങ്കെടുക്കാൻ; എയർപോർട്ടിലേക്ക് പോകുന്ന മെയിൻ റോഡിൽ നിന്നും മാറി വിജനമായ റോഡിലൂടെ വാഹനമോടിച്ചത് തന്ത്രപരമായി; ആവശ്യപ്പെട്ട പണം നൽകാൻ വിസമ്മതിച്ചതോടെ കത്തിയും കല്ലും ഉപയോഗിച്ച് ആക്രമിച്ചത് ക്രൂരമായി; ക്യാബിൽ കയറിയ യുവതിയെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയ ഒല ഡ്രൈവർ അറസ്റ്റിലായത് ഇന്നലെ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ക്യാബിൽ കയറിയ യുവതിയെ മോഷണശ്രമത്തിനിടെ ക്രൂരമായി കൊലപ്പെടുത്തിയ ഒല ഡ്രൈവർ അറസ്റ്റിൽ. ഒരു പരിപാടിയിൽ പങ്കെടുക്കാനായി ബംഗ്ലുരുവിലെത്തിയ പൂജ സിങ് ഡേ എന്ന മോഡൽ തിരിച്ച് എയർപ്പോർട്ടിലേക്ക് പോകുന്നതിനിടെയാണ് ക്യാബ് ഡ്രൈവറുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈ 31 നായിരുന്നു സംഭവം. ഒല ക്യാബിൽ ബെംഗളൂരു കെമ്പഗൗഡ എയർപോർട്ടിലേക്കുള്ള യാത്രയിലായിരുന്നു യുവതി. എന്നാൽ എയർപോർട്ടിലേക്ക് പോകുന്ന മെയിൻ റോഡിൽ നിന്നും മാറി വിജനമായ റോഡിലൂടെ വാഹനമോടിച്ച ഡ്രൈവർ വാഹനം നിർത്തി യുവതിയിൽ നിന്നും പണം ആവശ്യപ്പെട്ടു.

പണം നൽകാൻ പറ്റില്ല എന്ന് യുവതി പറഞ്ഞതോടെ ഇയാൾ യുവതിയെ ആക്രമിച്ച് പണം അടങ്ങിയ ബാഗ് കൈക്കലാക്കി. എന്നാൽ ബാഗിൽ 500 രൂപയും രണ്ടു മൊബൈൽ ഫോണുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബോധം വന്നതോടെ യുവതി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ ഡ്രൈവർ കുത്തിയും കല്ലുകൊണ്ട് ഇടിച്ചും ഇവരെ കൊലപ്പെടുത്തുകയായിരുന്നു. എയർപോർട്ട് കോമ്പൗണ്ടിൽ നിന്നും സമീപവാസികളാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റം സമ്മതിച്ച ഓല ഡ്രൈവർ നാഗേഷ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP