Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എളുപ്പവഴിയെന്ന് പറ്റിച്ച് റൂട്ട് തെറ്റിച്ചു; വിജനമായ സ്ഥലത്തെത്തിയപ്പോൾ യുവതിയുടെ വസ്ത്രങ്ങൾ അഴിപ്പിച്ച് നഗ്നചിത്രങ്ങളെടുത്തു; ചിത്രങ്ങൾ വാട്‌സാപ്പ് വഴി പ്രചാരണവും; ബെംഗളൂരുവിൽ യാത്രക്കാരിയെ പീഡിപ്പിച്ച കേസിൽ ഒലെ ക്യാബ്‌സ് ഡ്രൈവർ അറസ്റ്റിൽ

എളുപ്പവഴിയെന്ന് പറ്റിച്ച് റൂട്ട് തെറ്റിച്ചു; വിജനമായ സ്ഥലത്തെത്തിയപ്പോൾ യുവതിയുടെ വസ്ത്രങ്ങൾ അഴിപ്പിച്ച് നഗ്നചിത്രങ്ങളെടുത്തു; ചിത്രങ്ങൾ വാട്‌സാപ്പ് വഴി പ്രചാരണവും; ബെംഗളൂരുവിൽ യാത്രക്കാരിയെ പീഡിപ്പിച്ച കേസിൽ ഒലെ ക്യാബ്‌സ് ഡ്രൈവർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: യാത്രയ്ക്കിടെ യുവതിയെ നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച ഒല ക്യാബ്‌സിലെ ഡ്രൈവർ അറസ്റ്റിൽ. ഇരുപത്തിയാറുകാരനായ വി. അരുൺ ആണ് അറസ്റ്റിലായത്. ആർക്കിടെക്റ്റായ യുവതിയെയാണ് മാനഭംഗത്തിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. യുവതി വിമാനത്താവളത്തിലേക്കുപോകാനാണ് ടാക്‌സി വിളിച്ചത്.

യാത്രയ്ക്കിടെ വേഗം എത്താനാണെന്നു പറഞ്ഞ് ഡ്രൈവർ ഇടവഴി തെരഞ്ഞെടുത്തു. മുംബൈയ്ക്കുള്ള വിമാനം ലഭിക്കാൻ വേഗം കൂട്ടണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആണ് ഇടവഴി തെരഞ്ഞെടുത്തത്. എന്നാൽ വിജനമായ സ്ഥലത്ത് എത്തിയപ്പോൾ ഡ്രൈവർ കാർ നിർത്തുകയും യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. വഴങ്ങിയില്ലെങ്കിൽ കൂടുതൽ ആളുകളെ വിളിച്ച് കൂട്ടമാനഭംഗത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തി.

അതിനിടെ യുവതിയുടെ വസ്ത്രങ്ങൾ അഴിപ്പിച്ച് നഗ്‌നചിത്രങ്ങളെടുക്കുകയും ചെയ്തു. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചായിരുന്നു യുവതിയെ ഭീഷണിപ്പെടുത്തിയത്. ചിത്രങ്ങൾ വാട്‌സാപ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയുടെ ഇ-മെയിൽ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസറ്റ് ചെയ്യുകയായിരുന്നു.

വെരിഫിക്കേഷനില്ലാതെ ഇയാളെ ഡ്രൈവറായെടുത്തതിൽ വിശദീകരണം ആവശ്യപ്പെട്ട് 'ഒല' കമ്പനിക്കു പൊലീസ് നോട്ടിസ് അയച്ചു.സംഭവം നടന്നു മൂന്നു മണിക്കൂറിനകം പ്രതിയെ പിടികൂടി. അക്രമത്തിനിരയായ യുവതി ഒട്ടും വൈകാതെ പൊലീസിനെ വിവരം അറിയിച്ചതാണു പ്രതിയെ പിടികൂടാൻ സഹായിച്ചത്. ഇരുപത്തിയാറുകാരിയാണ് ആക്രമണത്തിനിരയായത്. യുവതി ടാക്‌സിയിൽ ഒറ്റയ്ക്കായിരുന്നു. ആർക്കിടെക്ടായ ഇവർ ജൂൺ ഒന്നിനു പുലർച്ചെ ബെംഗളൂരുവിൽനിന്നു മുംബൈയ്ക്കുള്ള വിമാനയാത്രയ്ക്കാണു ടാക്‌സി വിളിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP