Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷകനായ വൃദ്ധന്റെ വൈദ്യുതി ബിൽ 128 കോടി രൂപ; ഒരിക്കലും അടച്ച് തീർക്കാനാകാത്ത ബില്ല് കിട്ടിയത് ഉത്തർപ്രദേശ് നിവാസിക്ക്; കണക്ഷൻ കട്ട് ചെയ്ത് പണി കൊടുത്ത് വൈദ്യുതി ബോർഡും

കർഷകനായ വൃദ്ധന്റെ വൈദ്യുതി ബിൽ 128 കോടി രൂപ; ഒരിക്കലും അടച്ച് തീർക്കാനാകാത്ത ബില്ല് കിട്ടിയത് ഉത്തർപ്രദേശ് നിവാസിക്ക്; കണക്ഷൻ കട്ട് ചെയ്ത് പണി കൊടുത്ത് വൈദ്യുതി ബോർഡും

മറുനാടൻ മലയാളി ബ്യൂറോ

ഉത്തർപ്രദേശ്: ഇലക്ട്രിസിറ്റി ബില്ലായി 128 കോടി രൂപ അടയ്ക്കാൻ കർഷകനോട് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ഇലക്ട്രിസിറ്റി ബോർഡ്. യുപി ഹപുറിലെ ചമ്രി ഗ്രാമവാസിയായ ഷമിമിനോടാണ് ഭീമമായ തുക അടയ്ക്കാൻ ആവശ്യപ്പെട്ടത്. ഷമിമും ഭാര്യയും മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളത്. ഇതു വരെ 800 രൂപ വരെ ബില്ല് വന്ന് കൊണ്ടിരുന്നിടത്ത് 128 കോടി രൂപ ആയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഈ വൃദ്ധ ദമ്പതികൾ. ബിൽ അടയ്ക്കാനുള്ള മാർഗമില്ലാതെ വൈദ്യുതി ബോർഡിന്റെ ഓഫീസിൽ പലതവണ കയറിയിറങ്ങിയിട്ടും ബിൽ അടച്ചാൽ മാത്രമേ വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാവൂ എന്നാണ് അധികൃതരുടെ വാദം.

പ്രദേശത്തെ മൊത്തം വൈദ്യുതി ബില്ലാണ് തനിക്ക് നൽകിയതെന്ന് ഷമിം പറയുന്നു. ജീവിതത്തിലെ എല്ലാ സമ്പാദ്യവും നൽകിയാലും ഒരിക്കലും ബിൽ അടയ്ക്കാൻ കഴിയില്ലെന്ന് ഷമിം ആവർത്തിക്കുന്നു. ഒരിക്കലും ഇത്രയും വൈദ്യുതി ഉപയോഗിച്ചിട്ടില്ലെന്നും ഇത്രയും തുക അടയ്ക്കാൻകഴിയില്ലെന്നും ഷമിം മാധ്യമങ്ങളോട് പറഞ്ഞു. കുറേ ദിവസമായി താൻ ഇതിന് പിറകെയാണ്. ബിൽ അടയ്ക്കാൻ കഴിയാത്തതിനാൽ ഇരുവരും ഇരുട്ടിലാണ് ഇപ്പോൾ കഴിയുന്നത്. ഒരുപാട് പേരോട് തന്റെ പ്രശ്‌നം പറഞ്ഞെങ്കിലും ആരും തന്നെ സഹായിക്കാൻ തയ്യാറായില്ലെന്ന് ഷമീം പറയുന്നു.

എന്നാൽ, ഇതൊരു സാങ്കേതിക പിഴവായിരിക്കാമെന്നാണ് വൈദ്യുതി വകുപ്പിലെ എൻജിനീയറായ രാംചരൺ പറയുന്നത്. വിശദപരിശോധനയ്ക്ക് ശേഷം ബിൽ മാറ്റി നൽകുമെന്നും രാംചരൺ പറഞ്ഞിട്ടുണ്ട്. ജനുവരിയിൽ ഉത്തർപ്രദേശിലെ കനൗജിൽ നിന്നുള്ള വ്യക്തിക്ക് 23 കോടി രൂപയുടെ ബില്ലാണ് ഇലക്ട്രിസിറ്റി ബോർഡ് നൽകിയത്. അതേ സമയത്ത് തന്നെ നിരവധി പേർ ഇതേ പരാതിയുമായി മുന്നോട്ട് വന്നിരുന്നു. എന്തായാലും ഇത്തരത്തിൽ ബില്ലിന്റെ കാര്യത്തിലുണ്ടാകുന്ന തെറ്റുകൾ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP