Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓംപുരിയുടെ മരണത്തിനു കാരണം ഹൃദയസ്തംഭനമല്ലെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; 66കാരനായ നടന്റെ ജീവനെടുത്തതു തലയ്‌ക്കേറ്റ മുറിവ്

ഓംപുരിയുടെ മരണത്തിനു കാരണം ഹൃദയസ്തംഭനമല്ലെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; 66കാരനായ നടന്റെ ജീവനെടുത്തതു തലയ്‌ക്കേറ്റ മുറിവ്

മുംബൈ: നടൻ ഓംപുരിയുടെ മരണത്തിനു കാരണമായതു തലയ്‌ക്കേറ്റ മുറിവെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 66കാരനായ നടൻ ഹൃദയസ്തംഭനത്തെ തുടർന്നാണു മരിച്ചതെന്നായിരുന്നു പുറത്തുവന്ന വിവരം.

അന്ധേരിയിലുള്ള വീട്ടിലെ അടുക്കളയിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപ്പോൾ തലയ്ക്ക് സാരമായി പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ അത് വീഴ്ചയിൽ സംഭവിച്ചതാണെന്നാണു കരുതിയിരുന്നത്.

തലയ്‌ക്കേറ്റ മുറിവാണു മരണകാരണം എന്നതിനാൽ സംഭവത്തെക്കുറിച്ചുള്ള ദുരൂഹത വർധിച്ചിരിക്കുകയാണ്. അതിനാൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഒന്നര ഇഞ്ച് ആഴവും നാലു സെന്റിമീറ്റർ നീളവുമുള്ള മുറിവാണ് തലയിലുണ്ടായിരുന്നത്. മുറിവുണ്ടാകാൻ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

മകൻ ഇഷാനെ കാണാനായാണു മരിക്കുന്നതിന് മുമ്പ് അദ്ദേഹം പോയിരുന്നത്. മുൻഭാര്യ നന്ദിതയ്‌ക്കൊപ്പമായിരുന്നു ഇഷാൻ താമസിക്കുന്നത്. എന്നാൽ നന്ദിതയും ഇഷാനും ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോയതിനാൽ അവരെ കാണാൻ സാധിച്ചില്ലെന്നും അതിനിടയിൽ അദ്ദേഹം മദ്യപിച്ചിരുന്നു എന്നും ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്.

ഹോളിവുഡ് സിനിമകളിൽ അടക്കം അഭിനയിച്ചിട്ടുള്ള ശ്രദ്ധേയ വ്യക്തിത്വമാണ് ഓംപുരിയുടേത്. പാക്കിസ്ഥാൻ, ബ്രിട്ടീഷ് സിനിമകളിലെയും ഭാഗമായിരുന്നു അദ്ദേഹം. പത്മശ്രീ പുരസ്‌ക്കാരം നൽകി രാജ്യം ആദരിച്ചിരുന്നു ഓംപുരിയെ. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ഇന്ത്യൻ സിനിമയിൽ വിവിധ ഭാഷകളിൽ അഭിനയിച്ച ശ്രദ്ധേയ വ്യക്തിത്വമായിരുന്നു ഓംപുരിയുടേത്. മറാഠി, പഞ്ചാബി, കന്നഡ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പുരാവൃത്തം, ആടുപുലിയാട്ടം എന്നീ മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം രണ്ട് തവണ നേടിയിട്ടുണ്ട് ഓംപുരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP