Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡ് ലോകമെമ്പാടും വ്യാപിച്ചതിന് കാരണം മുസ്ലിങ്ങളാണെന്ന് ഇനി ചിലർ പറയും; തബ് ലീഗ് ജമാഅത്ത് സമ്മളനത്തിൽ പങ്കെടുത്തവർക്ക് വ്യാപകമായി കോവിഡ് പിടിപെട്ട സാഹചര്യത്തിൽ പ്രതികരണവുമായി ഒമർ അബ്ദുള്ള

കൊവിഡ് ലോകമെമ്പാടും വ്യാപിച്ചതിന് കാരണം മുസ്ലിങ്ങളാണെന്ന് ഇനി ചിലർ പറയും; തബ് ലീഗ് ജമാഅത്ത് സമ്മളനത്തിൽ പങ്കെടുത്തവർക്ക് വ്യാപകമായി കോവിഡ് പിടിപെട്ട സാഹചര്യത്തിൽ പ്രതികരണവുമായി ഒമർ അബ്ദുള്ള

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് വ്യാപകമായി കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തി. ഈ വിഷയം മുസ്ലിംങ്ങളെ അപമാനിക്കാൻ വേണ്ടി ചിലർ ഉപയോഗിക്കുമെന്നാണ് ഒമർ ട്വീറ്റു ചെയ്തത്. കൊറോണ വൈറസ് സൃഷ്ടിച്ചതും ലോകവ്യാപകമായി പടർത്തിയതും തങ്ങളാണെന്ന തരത്തിൽ ചിലർ സംസാരിച്ചേക്കാമെന്ന് ഒമർ ട്വീറ്റു ചെയ്തു.

നേരത്തെ നിസാമുദ്ദീനിലെ തബ് ലീബ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ൻ അറിയിച്ചിരുന്നു.സമ്മേളനത്തിൽ എത്രപേർ പങ്കെടുത്തുവെന്ന കൃത്യമായ വിവരമില്ലെന്നും 1500 ന് മുകളിൽ പേർ ഉണ്ടായിരിക്കാമെന്നാണ് അനുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരുടെ പരിശോധനാഫലമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരുടെ കൂടി പരിശോധനാഫലങ്ങൾ പുറത്തുവരാനുണ്ട്.

തെലങ്കാനയിൽ കൊവിഡ് 19 നെ തുടർന്ന് മരിച്ച ആറ് പേർ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു എന്ന് സർക്കാർ അറിയിച്ചിരുന്നു. ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ ക്വാലാലംപൂരിൽ നടന്ന സൗത്ത് ഏഷ്യ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ നിന്നാണ് ഡൽഹിയിലെ നിസാമുദ്ദീനിലേക്ക് രോഗമെത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. നിലവിൽ കൊവിഡ് രോഗലക്ഷണങ്ങളോടെ 200ൽ അധികം പേരെ പൊലിസ് നിസാമുദ്ദീനിൽ നിന്നും ആശുപത്രിയിലേക്ക് നീക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP