Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒമർ അബ്ദുള്ളയ്ക്ക് ഷേവിങ് സെറ്റുകൾ അയച്ചുകൊടുത്ത് ബിജെപി തമിഴ്‌നാട് ഘടകം; നിലവാരമില്ലാത്ത തമാശ പറയുന്ന ഫാസിസ്റ്റുകൾ എന്നു പറഞ്ഞ് കടുത്ത വിമർശനം

ഒമർ അബ്ദുള്ളയ്ക്ക് ഷേവിങ് സെറ്റുകൾ അയച്ചുകൊടുത്ത് ബിജെപി തമിഴ്‌നാട് ഘടകം; നിലവാരമില്ലാത്ത തമാശ പറയുന്ന ഫാസിസ്റ്റുകൾ എന്നു പറഞ്ഞ് കടുത്ത വിമർശനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കാശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നീണ്ട താടിവെച്ചുള്ള ചിത്രമാണ് പുറത്തുവന്നത്. ഒമറാണ് എന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിലായിരുന്നു ഈ ചിത്രം. എന്നാൽ, ഈ ചിത്രത്തെയും പരിഹസിച്ചു കൊണ്ട് രംഗത്തുവന്നിരിക്കയാണ് ബിജെപി. ഒമർ അബ്ദുള്ളയ്ക്ക് ഷേവിങ് സെറ്റുകൾ അയച്ചുകൊടുക്കുകയാണ് ബിജെപി തമിഴ്‌നാട് ഘടകം ചെയ്തത്.

ആമസോൺ വഴിയാണ് ബിജെപി തമിഴ്‌നാട് ഘടകം ഷേവിങ് സെറ്റുകൾ അയച്ചത്. താടിയും മുടിയും നരച്ച് ഒരു തൊപ്പി ധരിച്ച് ചിരിച്ച് നിൽക്കുന്ന രീതിയിലായിരുന്നു ഒമർ അബ്ദുള്ളയുടെ ചിത്രം പുറത്തുവന്നത്. ഒമർ അബ്ദുള്ള ജി 1 ഗുപ്തർ റോഡ്, ശ്രീനഗർ, ജമ്മു കശ്മീർ എന്ന വിലാസത്തിലാണ് അയച്ചുകൊടുത്തത്. ബിജെപിയുടെ ട്വീറ്റിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

'പ്രിയപ്പെട്ട ഒമർ അബ്ദുള്ള, അഴിമതിക്കാരായ നിങ്ങളുടെ സുഹൃത്തുക്കൾ പുറത്ത് വിലസുമ്പോൾ നിങ്ങളെ ഇങ്ങനെ കാണാൻ ഇടയാക്കിയത് വേദനാജനകമാണ്. ബുദ്ധിമുട്ടില്ലെങ്കിൽ ഞങ്ങളുടെ ആത്മാർത്ഥമായ ഈ സമ്മാനം സ്വീകരിക്കണ'മെന്നാണ് ബിജെപിയുടെ ആവശ്യം. പോസ്റ്റിന് താഴെ ബിജെപിക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. നിലവാരമില്ലാത്ത തമാശ പറയുന്ന ഫാസിസ്റ്റുകൾ എന്നാണ് പലരുടെയും കമന്റുകൾ.

കഴിഞ്ഞ ദിവസമാണ് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ചിത്രം പുറത്തുവന്നത്. ഈ ചിത്രം ആശങ്കപ്പെടുത്തുന്നുവെന്ന പരാമർശവുമായി നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ട്വിറ്റർ ഹാൻഡിലിലൂടെ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ രൂപമാറ്റം വന്ന ഒമറിന്റെ ഫോട്ടോ ശനിയാഴ്ച പുറത്തുവിട്ടത്. ഈ ഫോട്ടോയിൽ ഒമറിനെ തിരിച്ചറിയാൻ എനിക്ക് കഴിയുന്നില്ല. ദുഃഖം തോന്നുന്നു. നിർഭാഗ്യവശാൽ ഇത് സംഭവിച്ചിരിക്കുന്നത് നമ്മുടെ ജനാധിപത്യരാജ്യത്താണ്. ഇത് എന്ന് അവസാനിക്കുമെന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP