Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകയിൽ ക്ഷേത്ര പരിസരത്ത് ഭക്ഷ്യവിഷബാധ വീണ്ടും; 28കാരി മരിച്ചതിന് പിന്നാലെ പതിനൊന്ന് പേർ ആശുപത്രിയിലെന്നും വിവരം; സംഭവം ചിക്കബെല്ലാപുരിയിലെ ക്ഷേത്രത്തിൽ; പ്രസാദമെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ ഹൽവ വിതരണം ചെയ്ത യുവതികൾ അറസറ്റിലായെന്ന് പൊലീസ്

കർണാടകയിൽ ക്ഷേത്ര പരിസരത്ത് ഭക്ഷ്യവിഷബാധ വീണ്ടും; 28കാരി മരിച്ചതിന് പിന്നാലെ പതിനൊന്ന് പേർ ആശുപത്രിയിലെന്നും വിവരം; സംഭവം ചിക്കബെല്ലാപുരിയിലെ ക്ഷേത്രത്തിൽ; പ്രസാദമെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ ഹൽവ വിതരണം ചെയ്ത യുവതികൾ അറസറ്റിലായെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകയിൽ ക്ഷേത്ര പരിസരത്ത് വീണ്ടും ഭക്ഷ്യവിഷബാധ. സംഭവത്തിൽ പ്രസാദം കഴിച്ച 28കാരി മരിച്ചതിന് പിന്നാലെ പതിനൊന്ന് പേർ ആശുപത്രിയിൽ. ചിക്കബല്ലാപുരിയിലെ ക്ഷേത്രത്തിൽ വച്ച് വിതരണ ചെയ്ത പ്രസാദം കഴിച്ചാണ് വീട്ടമ്മയായ കവിത (28) മരിച്ചത്. കവിതയുടെ കുട്ടികളേയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്‌ച്ചയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ക്ഷേത്രത്തിലെ പ്രസാദമാണെന്ന് ധരിപ്പിച്ച് ഇവിടെ ഹൽവ വിതരണ ചെയ്ത രണ്ടു സ്ത്രീകൾ പിടിയിലായെന്ന് പൊലീസ് അറിയിച്ചു.

ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെ രണ്ട് സ്ത്രീകൾ പ്രസാദമെന്ന് പറഞ്ഞ് ഹൽവ വിതരണം ചെയ്തിരുന്നു. ഇത് കഴിച്ചവരെയാണ് പിന്നീട് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്‌ച്ച രണ്ട് അജ്ഞാതരായ സ്ത്രീകൾ ക്ഷേത്രത്തിലെത്തിയിരുന്നതായും ഇവരാണ് ഹൽവ വിതരണം ചെയ്തതെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രസാദം വിതരണം ചെയ്ത രണ്ടു സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഹൽവ വിതരണം ചെയ്തത് ക്ഷേത്ര അധികൃതരുടെ അറിവോടെയല്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ഡിസംബറിൽ കർണാടകയിലെ ചാമരാജനഗറിലും സമാനദുരന്തമുണ്ടായിരുന്നു. ക്ഷേത്രത്തിൽ പാകംചെയ്ത പ്രസാദത്തിൽ വിഷം കലർത്തിയതിനെ തുടർന്ന് 17 പേർ മരിക്കുകയും നൂറിലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP