Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോയമ്പത്തൂരിൽ നിന്ന് കൊളുക്കുമല കാണാനെത്തി മടങ്ങുമ്പോൾ കൊരങ്ങിണിയിൽ വൻകാട്ടുതീ; തേനിയിൽ പെട്ടുപോയത് പ്രകൃതിപഠനയാത്രാസംഘത്തിൽ പെട്ട നാൽപതോളം വിദ്യാർത്ഥികൾ; ഒരു വിദ്യാർത്ഥിനി മരിച്ചു; പരുക്കേറ്റ ചിലരുടെ നില ഗുരുതരം; വ്യോമസേനാ ഹെലികോപ്ടറുകൾ രക്ഷാപ്രവർത്തനം തുടരുന്നു; 15 പേരെ രക്ഷപ്പെടുത്തി

കോയമ്പത്തൂരിൽ നിന്ന് കൊളുക്കുമല കാണാനെത്തി മടങ്ങുമ്പോൾ കൊരങ്ങിണിയിൽ വൻകാട്ടുതീ; തേനിയിൽ പെട്ടുപോയത് പ്രകൃതിപഠനയാത്രാസംഘത്തിൽ പെട്ട നാൽപതോളം വിദ്യാർത്ഥികൾ; ഒരു വിദ്യാർത്ഥിനി മരിച്ചു; പരുക്കേറ്റ ചിലരുടെ നില ഗുരുതരം; വ്യോമസേനാ ഹെലികോപ്ടറുകൾ രക്ഷാപ്രവർത്തനം തുടരുന്നു; 15 പേരെ രക്ഷപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

തേനി: തേനിയിൽ കാട്ടുതീയിൽ ഒരുമരണം. ട്രക്കിങ് പോയ 40 ഓളം വിദ്യാർത്ഥികൾ കുടുങ്ങി. രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്ടറുകൾ പുറപ്പെട്ടു. തേനി കുരങ്ങന്മലയിലാണ് കാട്ടുതീ പടർന്നുപിടിച്ചത്. രക്ഷാപ്രവർത്തനത്തിന് തമിഴ്‌നാട് സർക്കാർ കേന്ദ്ര സഹായം തേടി.

കുരങ്ങണിയിലെ കുളക്ക്മലയിലാണ തീപടർന്നത്. വിനോദയാത്രാസംഘത്തിൽ പെൺകുട്ടികളും ഉൾപ്പെടുന്നുണ്ട്.നാല്പതോളം വിദ്യാർത്ഥികൾ കാട്ടിൽ കുടുങ്ങിക്കിടക്കുകയാണ്ഇവരിൽ 15 പേരെ രക്ഷപ്പെടുത്തി. പലരും പൊള്ളലേറ്റ് അവശ നിലയിലാണ്.

പരുക്കേറ്റവരെ തേനിയിലെ ബോധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ തേനി കലക്ടർ എം. പല്ലവി ബൽദേവ് സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചു. 25 പേർ ഇപ്പോഴും വനത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇവർക്കായി രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വനംവകുപ്പു മന്ത്രിക്കു നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. സംഭവത്തിന്മേൽ അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കുരങ്ങണിയിലെ കുളുക്ക് മലയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ട്രക്കിങ്ങിന് പോയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. ഇവർ ഈറോഡ് സ്വദേശികളാണെന്നാണ് സൂചന.അനധികൃത ട്രക്കിങ് പാതയാണിത്. കാട്ടുതീ പടരുന്ന പ്രദേശമായതിനാൽ ഇവിടേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുന്നതാണ്.

12 പേരെ രക്ഷിച്ചെന്നാണ് അറിയാൻ കഴിയുന്ന വിവരം.മൂന്നാറിൽനിന്നും ട്രക്കിങ് ആരംഭിച്ച പെൺകുട്ടികൾ ഉൾപ്പെടുന്ന സംഘമാണ് കാട്ടിൽ കുടുങ്ങിയിരിക്കുന്നത്.

ഇവർ കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം എന്നിവിടങ്ങളിലെ സ്വകാര്യ കോളജുകളിൽനിന്നുള്ള വിദ്യാർത്ഥികളാണ്. ഇവരില് 15 പേരെ തമിഴ്‌നാട്ടിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഒരു പെൺകുട്ടിയേയും 14 ആൺകുട്ടികളെയുമാണ് രക്ഷപെടുത്തിയത്. പലരും പൊള്ളലേറ്റ് അവശ നിലയിലാണ്.

കാട്ടുതീ പടരുന്ന പ്രദേശമായതിനാല് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. വിദ്യാർത്ഥികൾ അനധികൃതമായി മല കയറിയതാണെന്നാണ് കരുതുന്നത്. മൂന്നാറിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം വിദ്യാർത്ഥികൾ മലകയറുകയായിരുന്നു. തേനിയിലെ ബോഡിമേട്ട് ഇറങ്ങുകയായിരുന്നു ലക്ഷ്യം. എന്നാൽ കാട്ടുതീ മൂലം ഇവർ കാട്ടിൽ അകപ്പെട്ടു.

ഒരു പെൺകുട്ടി മരിച്ചെന്ന വിവരത്തിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. കാട്ടിലകപ്പെട്ട വിദ്യാർത്ഥികളിലൊരാൾ വീട്ടിലേക്ക് വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് വനംവകുപ്പ് ജീവനക്കാരിലേക്ക് വിവരമെത്തിയതും രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതും.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ആവശ്യപ്രകാരം സഹായം ലഭ്യമാക്കാൻ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ വ്യോമസേനയോട് നിർദ്ദേശിക്കുകയായിരുന്നു. തേനി ജില്ലാകളക്ടറുടെ സഹായത്തോടെയാണ് ദക്ഷിണമേഖലാ കമാൻഡിന്റെ ഹെലികോപ്ടറുകൾ കുരങ്ങണിയിലേക്ക് തിരിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP