Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരു മരണം; അമിത വേഗത്തിൽ വന്ന കാർ മറ്റ് വാഹനവുമായി ഇടിച്ചതെന്ന് നിഗമനം; അപകടം നടന്നത് പുലർച്ചെ രണ്ട് മണിക്ക്

ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരു മരണം; അമിത വേഗത്തിൽ വന്ന കാർ മറ്റ് വാഹനവുമായി ഇടിച്ചതെന്ന് നിഗമനം; അപകടം നടന്നത് പുലർച്ചെ രണ്ട് മണിക്ക്

ഡൽഹി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഡൽഹി അംബേദ്കർ നഗറിലായിരുന്നു അപകടം.ശനിയാഴ്‌ച്ച പുലർച്ചെ 1.50 നാണ് കാറിന് തീപിടിച്ച് അപകടമുണ്ടായെന്ന വിവരം ഫയർ ഫോഴ്സിന് ലഭിച്ചത്. ഇവർ സംഭവസ്ഥലത്തേക്ക് എത്തുമ്പോഴേക്കും കാർ കത്തി ചാരമായിരുന്നെന്നാണ് റിപ്പോർട്ട്. സീ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അങ്കിതാ ചക്രവർത്തി എന്നയാൾ കാർ കത്തുന്നതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.അമിതവേഗത്തിൽ വന്ന മറ്റേതെങ്കിലും വാഹനവുമായി കൂട്ടിയിടിച്ചതാകാം കാർ തീപിടിക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കെട്ടുകണക്കിന് കടലാസ്സുകൾ കാറിൽ ഉണ്ടായിരുന്നെന്നും സൂചനയുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP